ജിയോ 4ജി ഇനി BSNL ഉപഭോക്താവിനു ലഭിക്കും

ജിയോ 4ജി ഇനി BSNL ഉപഭോക്താവിനു ലഭിക്കും
HIGHLIGHTS

BSNL ഉപഭോകതാക്കൾക്ക് ഒരു സന്തോഷവാർത്ത

ഇൻട്രാ സർക്കിൾ സഹകരണവുമായി ബിഎസ്എൻഎല്ലും റിലയൻസ് ജിയോയും. പുതിയ സഹകരണത്തിലൂടെ ബിഎസ്എൻഎല്ലിന്റെ ടുജി സേവനങ്ങൾ റിലയൻസ് ജിയോ വോയ്സ് കോളിനായി ഉപയോഗിക്കും.തിരികെ റിലയൻസ് ജിയോയുടെ 4 ജി സേവനം ബിഎസ്എൻഎല്ലിനും ലഭിക്കും. പിന്നെ ഇതിൽ ഏറ്റവും എടുത്തു പറയേണ്ടത് ജിയോയുടെ 4 ജി സേവനമാണ്

.ഇനി ജിയോയുടെ ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ് സേവനം ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും ലഭിക്കുമെന്നു വ്യക്തമാക്കി .ബിഎസ്എൻഎൽ സിഎംഡി അനുപം ശ്രീവാസ്തവയാണ് ഈ കാര്യം അറിയിച്ചത് .ബിഎസ്എൻഎല്ലിനു ഹൈസ്പീഡ് മൊബൈൽ ഡേറ്റ സേവനം എത്തിക്കാൻ ഇതു വഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഏതായാലും ബി എസ് എൻ എൽ ഉപഭോതാക്കൾക്ക് ഇത് ഒരു സന്തോഷം പകരുന്ന കാര്യം തന്നെയാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo