ജിയോയുടെ ദീപാവലി ഓഫറുകൾ എത്തിക്കഴിഞ്ഞു

HIGHLIGHTS

ജിയോയുടെ ദീപാവലി ഓഫറുകൾ എത്തിക്കഴിഞ്ഞു

 

Digit.in Survey
✅ Thank you for completing the survey!

കഴിഞ്ഞ കുറെകാലങ്ങളായി ടെലികോം മേഖലയിൽ ജിയോ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ജിയോ നൽകുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ ദീപാവലി ഓഫറുകളുമായി ജിയോ എത്തിക്കഴിഞ്ഞു .1500 രൂപ വിലയുള്ള ജിയോയുടെ ഫോണുകളാണ് ഇപ്പോൾ വെറും 699 രൂപയ്ക്ക് ഉപഭോതാക്കൾക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നത് .എന്നാൽ ഒരു 4ജി ഫോൺ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം വലിയ ലാഭം തന്നെയാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ തന്നെ ഉപഭോതാക്കൾക്ക് ഈ ഫോണുകൾ ബുക്കിംഗ് നടത്താവുന്നതാണ് .

ജിയോയുടെ മറ്റു ഓഫറുകൾ നോക്കാം 

ഔട്ട് ഗോയിങ് കോളുകൾക്ക് മാത്രമാണ് Jio ഇപ്പോൾ ചാർജ് ഈടാക്കുന്നത് .എന്നാൽ ഡാറ്റ സൗജന്യമായി തന്നെ തുടരും എന്നാണ് റിലയൻസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത് .എന്നാൽ അതിനോടൊപ്പം തന്നെ പുതിയ ടോപ്പ് അപ്പ് പ്ലാനുകളും ജിയോ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .അതുപോലെ തന്നെ വോയിസ് കോളുകൾക്ക് ജിയോ പുതിയ ടോപ്പ് അപ്പ് ചാർജുകളും ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .അതിൽ 10 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് മറ്റു നെറ്റ് വർക്കുകളിലേക്കു  124 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .


കൂടാതെ സൗജന്യ  ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .20 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര നെറ്റ് വർക്കുകളിലേക്കു 249 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ സൗജന്യ  ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .50 രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര  നെറ്റ് വർക്കുകളിലേക്കു 656 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .

കൂടാതെ 5  ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .100  രൂപയുടെ ടോപ്പ് അപ്പ് ചാർജുകളിൽ ഉപഭോതാക്കൾക്ക് ഇതര  നെറ്റ് വർക്കുകളിലേക്കു 1362 IUC മിനുട്ട് കോളുകൾ ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ സൗജന്യ  ജിബിയുടെ ഡാറ്റയും ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

 

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo