ദീപാവലിക്ക് ജിയോയുടെ ഗിഫ്റ്റ് ഓഫറുകൾ എത്തി

HIGHLIGHTS

ദീപാവലിക്ക് ജിയോയുടെ ഗിഫ്റ്റ് ഓഫറുകൾ എത്തി

കഴിഞ്ഞ കുറെകാലങ്ങളായി ടെലികോം മേഖലയിൽ ജിയോ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല .ഉപഭോതാക്കൾക്ക് വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ജിയോ നൽകുന്നത് .എന്നാൽ ഇപ്പോൾ ഇതാ പുതിയ ദീപാവലി ഓഫറുകളുമായി ജിയോ എത്തിക്കഴിഞ്ഞു .1500 രൂപ വിലയുള്ള ജിയോയുടെ ഫോണുകളാണ് ഇപ്പോൾ വെറും 699 രൂപയ്ക്ക് ഉപഭോതാക്കൾക്ക് സ്വന്തമാക്കുവാൻ സാധിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഒരു 4ജി ഫോൺ ഇത്രയും കുറഞ്ഞ വിലയിൽ ലഭിക്കുന്നത് ഉപഭോതാക്കളെ സംബന്ധിച്ചടത്തോളം വലിയ ലാഭം തന്നെയാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി ഇപ്പോൾ തന്നെ ഉപഭോതാക്കൾക്ക് ഈ ഫോണുകൾ ബുക്കിംഗ് നടത്താവുന്നതാണ് .

കൂടാതെ ജിയോയുടെ ഈ ഫോണുകൾക്ക് ഒപ്പം ജിയോയുടെ ഡാറ്റ അൺലിമിറ്റഡ് ഓഫറുകളും ലഭിക്കുന്നു .808 രൂപയുടെ ഓഫറുകളിൽ ആണ് ജിയോയുടെ ഫോണും കൂടാതെ 1 മാസ്സത്തെ റീച്ചാർജ് ഓഫറുകളും ലഭിക്കുന്നതാണ് . 1 മാസത്തേക്ക് ജിയോയുടെ സർവീസുകൾ  ഇതിൽ ലഭിക്കുന്നതാണ് .അടുത്തതായി 1006 രൂപയുടെ ഓഫർ ആണ് .

1006 രൂപയ്ക്ക് ജിയോയുടെ ഫോൺ കൂടാതെ മൂന്നു മാസ്സത്തെ ജിയോയുടെ സർവീസുകൾ ഉപഭോതാക്കൾക്ക്  ലഭിക്കുന്നതാണ് .അടുത്തതായി 1501 രൂപയ്ക്ക് ലഭിക്കുന്ന ഓഫറുകളിൽ ജിയോയുടെ ഫോൺ കൂടാതെ 8 മാസത്തേക്ക് ജിയോയുടെ സർവീസുകൾ  ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അവസാനമായി ലഭിക്കുന്നത് 1996 രൂപയുടെ ഓഫറുകളിൽ ആണ് .ഈ ഓഫറുകളിൽ ജിയോയുടെ ഫോൺ കൂടാതെ 13 മാസത്തേക്ക് ജിയോയുടെ സർവീസുകൾ ലഭിക്കുന്നതാണ് .

Experienced Social Media And Content Marketing Specialist View Full Profile