11 രൂപമുതൽ ജിയോ ജനുവരി അവസാനത്തിൽ തകർപ്പൻ ഓഫറുകൾ പുറത്തിറക്കി
By
Anoop Krishnan |
Updated on 30-Jan-2018
HIGHLIGHTS
പുതിയ പായ്ക്കുകൾ പുറത്തിറക്കി
ജിയോയുടെ ഏറ്റവും പുതിയ ഡാറ്റ പായ്ക്കുകൾ കഴിഞ്ഞ ദിവസ്സം പുറത്തിറക്കി .ഈ പ്ലാനില്‍ 28 ദിവസത്തെ വാലിഡിറ്റിയില്‍ ഒരു ജിബി അതിവേഗ ഡാറ്റയും സൗജന്യ വോയ്സ് കോളും ഉപയോക്താക്കള്‍ക്ക് ലഭിക്കും.
Survey✅ Thank you for completing the survey!
അത് കൂടാതെ ജിയോ വേറെ 4 ഓഫറുകൾ കൂടി പുറത്തിറക്കിയിരിക്കുന്നു .11 രൂപ, 21 രൂപ, 51 രൂപ, 101 രൂപ തുടങ്ങിയ ആഡ് ഓണ്‍ പായ്ക്കുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.ഈ വര്‍ഷം ഇന്ത്യയുടെ ജനസംഖ്യയില്‍ 99 ശതമാനം ആളുകളിലേക്ക് ജിയോ സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്ന് ജിയോ പത്ര സമ്മേളനത്തിൽ പറഞ്ഞു.
അതുകൊണ്ടുതന്നെ പുതിയ ഓഫറുകൾ ഇനിയും ജിയോയിൽ നിന്നും ഈ വർഷം പ്രതീക്ഷിക്കാം .ജനുവരി 26നു ജിയോ പുറത്തിറക്കിയ ഓഫറുകളാണിത് .പക്ഷെ ഇത് ജിയോയുടെ ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് ഈ ഓഫറുകൾ ലഭ്യമാകുക .