കാത്തിരുന്ന ജയസൂര്യ ചിത്രവും ഒടുവിൽ OTT റിലീസിന്

HIGHLIGHTS

മലയാളത്തിൽ പുതിയ OTT റിലീസുകൾ ഇതാ എത്തുന്നു

അക്കൂട്ടത്തിൽ ജയസൂര്യ നായകനായി അഭിനയിച്ച ഈശോ എന്ന ചിത്രവും

കാത്തിരുന്ന ജയസൂര്യ ചിത്രവും ഒടുവിൽ OTT റിലീസിന്

മലയാളത്തെ മെയ് മാസ്സത്തിൽ പുതിയ OTT റിലീസുകൾ വരുന്നുണ്ട് .മലയാളത്തിന്റെ സൂപ്പർ സ്റ്റാറുകളുടെ ചിത്രങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട് .മോഹൻ ലാലിന്റെ 12th man അതുപോലെ തന്നെ മമ്മൂട്ടിയുടെ പുഴു എന്നി ചിത്രങ്ങളാണ് മെയ് മാസ്സത്തിൽ നേരിട്ട് OTT റിലീസിങ്ങിന് എത്തുന്നത് .എന്നാൽ ഇപ്പോൾ ഇതാ ഒരു ജയസൂര്യ ചിത്രവും വരുന്നുണ്ട് .

Digit.in Survey
✅ Thank you for completing the survey!

കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിന് ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ ഈശോ എന്ന സിനിമയാണ് OTT റിലീസിങ്ങിന് എത്തുന്നത് .വ്യത്യസ്ത വേഷങ്ങൾകൊണ്ട് മലയാളികളെ അമ്പരിപ്പിച്ചു ജയസൂര്യ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത് .ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ അതിന്റെ പേരിൽ വലിയ  വിവാദങ്ങൾ ഉണ്ടായിരുന്നു .

എന്നാൽ ഇപ്പോൾ ഇതാ ഈ ചിത്രവും OTT യിലേക്ക് പോകുകയാണ് .സോണി ലിവ് ആണ് ഈ ചിത്രത്തിന്റെ OTT അവകാശം നേടിയിരിക്കുന്നത് .ഒരു ജയസൂര്യ ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ തുകയ്ക്ക് ആണ് ഈ ചിത്രം OTT പ്ലാറ്റ് ഫോമായ സോണി ലിവ് എടുത്തിരിക്കുന്നത് .കേശു ഈ വീടിന്റെ നാഥനും OTT റിലീസ് ആയിരുന്നു .

അതുപോലെ തന്നെ സിനിമ മുഴുവൻ കണ്ടതിനു ശേഷമാണ് ഇത്രയും വലിയ തുകയ്ക്ക് സോണി ലിവ് ഈ സിനിമ എടുക്കുവാൻ തയ്യാറായത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട് .കൂടാതെ സെൻസർ ബോർഡ് ക്ളീൻ യൂ സർട്ടിഫിക്കറ്റ് ആണ് ഈശോ എന്ന ചിത്രത്തിന് നൽകിയിരിക്കുന്നത് .കുടുംബസമേതം കാണുവാൻ സാധിക്കുന്ന ഒരു എന്റർടൈൻമെന്റ് ചിത്രമാണ് ഇത് എന്നും സംവിധായകൻ പറയുന്നു .

Experienced Social Media And Content Marketing Specialist View Full Profile