IRCTC New Website: ഇന്ത്യൻ റെയിൽവേ ടിക്കറ്റ് ബുക്കിംഗ് ഇനി എക്സ്പ്രസ് വേഗത്തിൽ; തത്കാൽ ഉൾപ്പെടെ എല്ലാ ബുക്കിംഗും ഫാസ്റ്റ്!
Indian Railway യാത്രക്കാരുടെ തലവേദനയാണ് ടിക്കറ്റ് ബുക്കിങ്. പ്രത്യേകിച്ച് തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയത്ത് ഒരേസമയം വലിയ തോതിൽ ഉപയോക്താക്കൾ ലോഗിൻ ചെയ്യുന്നതിനാൽ നേരിടുന്ന സ്ലോഡൗൺ, പേജ് ഹാങ്, പേയ്മെന്റ് തടസം, സെർവർ പ്രശ്നങ്ങൾ നേരിടാറുണ്ട്. ഇതിന് പരിഹാരമായി ഇതാ കേന്ദ്ര സർക്കാർ IRCTC New Website അവതരിപ്പിച്ചു. ടിക്കറ്റ് ബുക്കിംഗ് വെബ്സൈറ്റ് പുതുക്കി അവതരിപ്പിക്കുകയാണ് ചെയ്തത്.
Surveyപുതിയ ഡിസൈൻ, മെച്ചപ്പെടുത്തിയ യൂസർ ഇന്റർഫേസ്, വേഗമേറിയ സേവനവും ഉറപ്പാക്കുന്നതിനായി ഐആർസിടിസി പുതിയ സൈറ്റ് പുറത്തിറക്കിയത്. റെയിൽവേയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ സൈറ്റിലേക്ക് എത്തിക്കാനും ഇതിലൂടെ ഇന്ത്യൻ റെയിൽവേ ലക്ഷ്യമിടുന്നു. പുതിയ വെബ്സൈറ്റിനെ കുറിച്ചും സേവനങ്ങളെ കുറിച്ചും വിശദമായി അറിയാം.
IRCTC New Website Features
തത്കാല്‍ ബുക്കിങ് സമയത്ത് സെർവർ സ്ലോ ആകുന്ന പരാതിയും ബുക്കിങ് കാന്‍സല്‍ ആകുന്ന പ്രശ്നങ്ങളും പുതിയ സൈറ്റിന് പരിഹരിക്കാനാകുമെന്നാണ് വിലയിരുത്തൽ.
Also Read: 84 ദിവസം വാലിഡിറ്റി, 500 രൂപയിൽ താഴെ വില; Jio ആണോ Airtel ആണോ ബെസ്റ്റ്?
പുതിയ പോർട്ടൽ നിലവിൽ ഉപയോക്താക്കൾക്കായി ബീറ്റ വേർഷനാണ് അവതരിപ്പിച്ചത്. പുതുക്കിയ യൂസർ ഇന്റർഫേസ് പരീക്ഷിച്ച് ഉപയോഗിക്കാൻ യാത്രികർക്ക് കേന്ദ്ര സർക്കാർ നിർദേശം നൽകി. ഇത് അന്തിമ പതിപ്പായി പുറത്തിറക്കുന്നതിന് മുമ്പ് അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെക്കുന്നതിനും ഉപയോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതൽ പേർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാനും ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ മോഡിഫൈ ചെയ്ത വെബ്സൈറ്റിലൂടെ ലക്ഷ്യമിടുന്നു. ഇതിന് പുറമെ പുതിയ വെബ്സൈറ്റിന്റെ ഫീച്ചറുകൾ എന്തൊക്കെയാണെന്ന് നോക്കാം.
സീറ്റ് നോക്കിയുള്ള ബുക്കിംഗ്: യാത്രക്കാർക്ക് ഏതെങ്കിലും സീറ്റ് നൽകുന്നതിന് പകരം ഏത് സീറ്റാണ് വേണ്ടതെന്ന് പരിശോധിച്ച് സെലക്റ്റ് ചെയ്യാം.
തീയതിയും ടിക്കറ്റ് നിരക്കും: ബുക്കിംഗ് ലോക്ക് ചെയ്യുന്നതിന് മുമ്പ് വ്യത്യസ്ത തീയതികളിലെ ടിക്കറ്റ് വിലകൾ താരതമ്യം ചെയ്യാനാകു. ഇങ്ങനെ വിലകുറഞ്ഞ നിരക്ക് ഏതാണെന്ന് നോക്കിയും ബുക്കിങ് നടത്താനാകും.
എല്ലാ ക്ലാസിലെയും സീറ്റ് ഒഴിവ് ഒറ്റ സ്ക്രീനിൽ: ഇനിമുതൽ സ്ലീപ്പർ, എസി 3 ടയർ, എസി 2 ടയർ, മറ്റ് ക്ലാസുകളിലെ സീറ്റ് ലഭ്യത വേറെ വേറെയായി പരിശോധിക്കേണ്ടതില്ല. പുതിയ സൈറ്റ് എല്ലാ ക്ലാസുകളിലുമുള്ള സീറ്റ് ലഭ്യത ഒരൊറ്റ സ്ക്രീനിൽ കാണിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile