ടിക്ക് ടോക്കിന്റെ മാതൃകയിൽ instagram റീൽസ് എത്തി

HIGHLIGHTS

 

ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ടിക്ക് ടോക്ക് .എന്നാൽ ടിക്ക് ടോക്കിന്റെ ഈ വളർച്ച ഫേസ്ബുക്ക് ,വാട്ട്സ് ആപ്പ് പോലെയുള്ള ആപ്ലികേഷനുകൾക്ക് ഒരു വലിയ തിരിച്ചടിയായിരിക്കുകയാണ് .പ്ലേ സ്റ്റോറുകളിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ തിരയുന്നതും നിലവിൽ ടിക്ക് ടോക്ക് തന്നെയാണ് .എന്നാൽ ഇപ്പോൾ ഇതാ മറ്റു ആപ്ലിക്കേഷനുകളും അതെ മാതൃകയിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുവാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ടുകൾ .

അതിനു മുന്നോടിയായി ഇൻസ്റ്റാഗ്രാമിൽ ടിക്ക് ടോക്കിനു സമാനമായ പുതിയ ഫീച്ചറുകൾ എത്തിക്കഴിഞ്ഞു .ബ്രസ്സീലിൽ ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാം റീൽസ് എന്ന ഫീച്ചറുകൾ ലഭിക്കുന്നത് .പുതിയ ഇൻസ്റ്റാഗ്രാം വീഡിയോ മ്യൂസിക്ക് ഫീച്ചറുകളാണ് ഇൻസ്റ്റാഗ്രാം റീൽസ് .നിലവിൽ ബ്രസീലിൽ മാത്രമാണ് ഈ ഫീച്ചറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഉടൻ തന്നെ ഇന്ത്യപോലെയുള്ള മറ്റു രാജ്യങ്ങളിലേക്കും ഈ ഫീച്ചറുകൾ എത്തുന്നതായിരിക്കും .

ആൻഡ്രോയിഡിന്റെ ഉപഭോതാക്കൾക്കും കൂടാതെ ആപ്പിളിന്റെ ഉപഭോതാക്കൾക്കും ഒരേപോലെ ഈ ആപ്ലികേഷനുകൾ നിലവിൽ ബ്രസീലിൽ ലഭ്യമാകുന്നു .ഈ ഫീച്ചറുകൾ വഴി ഇൻസ്റ്റാഗ്രാം ഉപഭോതാക്കൾക്ക് 15 സെക്കന്റുകൾ മാത്രമുള്ള വിഡിയോകൾ ഇൻസ്റ്റാഗ്രാം വഴി പങ്കുവെക്കുവാൻ സാധിക്കുന്നതാണ് .

ഇൻസ്റ്റാഗ്രാം സ്റ്റോറിയായും ഇത് പങ്കുവെക്കുവാൻ സാധിക്കുന്നതാണ് .ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പോസ്റ്റ് ചെയ്യുവാനുള്ള ഓപ്‌ഷനുകൾ ഓപ്പൺ ചെയ്താൽ ഈ പുതിയ റീൽസ് ഓപ്‌ഷനുകൾ ലഭിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :