കുറഞ്ഞ ചിലവിൽ ലാപ്‌ടോപ്പുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഇതാ ഇൻഫിനിക്സിന്റെ പുതിയ ലാപ്ടോപ്പുകൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Infinix INBook X2 Plus എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകൾ 11th-gen Intel i7 CPU പ്രോസ്സസറുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഈ ലാപ്ടോപ്പുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 15.6 ഇഞ്ചിന്റെ FHD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 11th gen Intel CPU പ്രോസ്സസറുകളിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം നടക്കുന്നത് . LPDDR4x RAM, PCIe 3.0 SSD സ്റ്റോറേജുകൾ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 16GB യുടെ റാം കൂടാതെ 512GB PCIe 3.0 SSD സ്റ്റോറേജുകളിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ Windows 11 ലാണ് ഈ ലാപ്ടോപ്പുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 50WHr ബാറ്ററി ലൈഫും കാഴ്ചവെക്കുന്നുണ്ട് .
2 x USB-A 3.0, 1x 3.5mm headphone jack, 1 x HDMI 1.4, and 1 x SD സ്ലോട്ട് എന്നിവ ഈ ലാപ്ടോപ്പുകളുടെ മറ്റു സവിശേഷതകളാണ് .വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾക്ക് ഇന്ത്യൻ വിപണിയിൽ 32990 രൂപയാണ് വില വരുന്നത് .