Indian Railway
പതിവായോ, വെക്കേഷൻ ട്രിപ്പിനോ റെയിൽവേ ടിക്കറ്റ് എടുത്തവരും ബുക്കിങ് ചെയ്യാൻ പ്ലാനുള്ള യാത്രക്കാരും ശ്രദ്ധിക്കുക. ടിക്കറ്റ് ബുക്കിംഗിലും ക്യാൻസലേഷൻ നിയമങ്ങളിലും Indian Railway പുതിയ നിയമം കൊണ്ടുവന്നു. ഏപ്രിൽ 1 നും 15 നും ഇടയിൽ ഈ പുതിയ നിയമങ്ങൾ വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കാനാണ് കേന്ദ്രം തീരുമാനിച്ചത്. ടിക്കറ്റ് ക്യാൻസലേഷൻ ചാർജുകളിലും റീഫണ്ട് ഘടനയിലും, ബോർഡിങ് സ്റ്റേഷൻ ഓപ്ഷൻ എന്നിവയിലാണ് IRCTC മാറ്റം വരുത്തുന്നത്.
യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കാനും വ്യാജ ബുക്കിംഗുകൾ തടയാനുമാണ് പുതിയ നീക്കം. ടിക്കറ്റ് ക്യാൻസലേഷനിലെ നിരക്കുകളിൽ പുതിയ നിയമം നടപ്പിലാക്കുന്നത് റെയിൽവേയുടെ കടുപ്പിക്കുന്ന നീക്കമാണെങ്കിലും, യാത്രക്കാർക്ക് ആശ്വാസകരമായ മാറ്റങ്ങളുമുണ്ട്. 2026 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നിയമങ്ങൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.
2026 ഏപ്രിൽ മുതൽ കാൻസൽ ചെയ്യുന്ന ടിക്കറ്റുകളുടെ റീഫണ്ട് ഘടനയിൽ മാറ്റം വരുന്നു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂറിന് മുമ്പാണ് ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ, പരമാവധി റീഫണ്ട് തുക ലഭിക്കുമെന്നതായിരുന്നു ഇതുവരെയുള്ള നിയമം. ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ റെയിൽവേ ക്യാൻസലേഷൻ ചാർജ് മാത്രം ഈടാക്കുന്നു. ഇനി മുതൽ പരമാവധി റീഫണ്ട് ലഭിക്കണമെങ്കിൽ, ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിന് മുൻപ് ടിക്കറ്റ് കാൻസൽ ചെയ്യണം.
എന്നുവച്ചാൽ ഇതുവരെ 4 മണിക്കൂറിന് മുമ്പ് ബുക്കിങ് ടിക്കറ്റ് റദ്ദാക്കിയാൽ പകുതി തുക ലഭിച്ചിരുന്നു. ഏപ്രിൽ 1 മുതൽ ഇത് 8 മണിക്കൂറിന് മുമ്പ് എന്ന നിബന്ധനയിലാണ്. ഇവയെല്ലാം കൺഫേം ടിക്കറ്റുകൾക്ക് ബാധകമായ നിയമമാണ്.
Also Read: ആമസോണിൽ 8000 രൂപ കൂടുതൽ ലാഭിക്കാം, പ്രീമിയം കോംപാക്റ്റ് Samsung Galaxy 5G ഓഫർ നിങ്ങളറിഞ്ഞോ!
ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ഇനി യാത്രക്കാർക്ക് ബോർഡിങ് സ്റ്റേഷൻ മാറ്റാവുന്നതാണ്. മുമ്പ് ചാർട്ട് തയ്യാറാകുന്നതിന് മുമ്പ് വരെയായിരുന്നു ബോർഡിങ് സ്റ്റേഷൻ മാറ്റാനുള്ള സൌകര്യമുണ്ടായിരുന്നുള്ളൂ. ഒന്നിലധികം സ്റ്റേഷനുകളുള്ള നഗരങ്ങളിലെ യാത്രക്കാർക്കും, പെട്ടെന്ന് യാത്രയിൽ മാറ്റം വരുത്തുന്നവർക്കും ഇത് ആശ്വാസകരമായ വാർത്തയാണ്.
കൺഫേംഡ് ടിക്കറ്റ് ഓൺലൈനായി കാൻസൽ ചെയ്യുന്നതെങ്ങനെയെന്ന് അറിയാൻ താഴെ വായിക്കുക.
IRCTC Rail Connect ആപ്ലിക്കേഷനിലൂടെയും ഐആർടിസിയുടെ വെബ്സൈറ്റിലൂടെയും മൊബൈൽ ഫോണിൽ തന്നെ ടിക്കറ്റ് കാൻസൽ ചെയ്യാം. നിങ്ങൾ ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിച്ച അക്കൌണ്ട് തന്നെ ഇതിനായി ഉപയോഗിക്കണം.