PUBGയെ ഇന്ത്യയിൽ നിന്നും പറഞ്ഞയച്ച തീരുമാനം ഒരുപക്ഷേ നിങ്ങൾ ഒരു വീഡിയോ ഗെയിമറാണെങ്കിൽ നിങ്ങൾക്കും അത്ര രസിച്ചിട്ടുണ്ടാവില്ല. എന്നാൽ PUBG ആരാധകർക്കായി ക്രാഫ്റ്റൺ അവതരിപ്പിച്ച ഇന്ത്യൻ വേർഷൻ ഇന്ത്യയിലേക്ക് തിരികെ എത്തുകയാണ്. Battlegrounds Mobile India എന്ന വീഡിയോ ഗെയിം ഇനി പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകും.
എന്നാൽ Playstoreൽ നിന്ന് ഈ ആപ്പ് നേരിട്ട് ഡൗൺലോഡ് ചെയ്യാനാകില്ല. കൂടാതെ നിങ്ങൾ ശ്രദ്ധിക്കേണ്ടത് BGMIയുടെ രണ്ടാം വരവിൽ ഒരുപാട് നിയന്ത്രണങ്ങളും നിബന്ധനകളും ഉണ്ടെന്നതാണ്. പ്രത്യേകിച്ച് കുട്ടികൾ BGMI പബ്ജി കളിക്കുമ്പോൾ വളരെ ശ്രദ്ധ നൽകേണ്ടതും, ചില നിബന്ധനകൾ പാലിക്കേണ്ടതുമാണ്.
Battlegrounds Mobile India എന്ന വീഡിയോ ഗെയിം കളിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ അത് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്നത് ചുവടെ വിശദീകരിക്കുന്നു. നിലവിൽ ഇതിന്റെ സെർവറുകൾ ഓഫ്‌ലൈനിലാണ് ലഭ്യമായിട്ടുള്ളത്. ഈ ആപ്പ് ഡൗൺലോഡ് ചെയ്തവർക്ക് ഇതുവരെയും അത് പ്ലേ ചെയ്യാനും സാധിച്ചിട്ടില്ല. അതായത്, നിരോധനം നേരിട്ട് 10 മാസങ്ങൾക്ക് ശേഷം BGMI ഇന്ത്യയിലേക്ക് തിരികെ വന്നെങ്കിലും, ഈ വീഡിയോ ഗെയിമിന്റെ സെർവർ ഇതുവരെ ഓൺലൈനാക്കിയിട്ടില്ല. എങ്കിലും ഉടനെ തന്നെ ഈ PUBG app രാജ്യത്ത് ലഭ്യമാക്കുമെന്നാണ് ക്രാഫ്റ്റൺ അറിയിച്ചിരിക്കുന്നത്. കൂടാതെ, നിരോധനം നീക്കി വീണ്ടും BGMIയ്ക്കായി അനുമതി നൽകിയ കേന്ദ്ര സർക്കാരിനോട് കമ്പനി നന്ദി അറിയിക്കുകയും ചെയ്തു.
പ്ലേ സ്റ്റോറിൽ നിന്ന് BGMI നേരിട്ട് സെർച്ച് ചെയ്ത്, Download ചെയ്യാൻ സാധിക്കുന്നതല്ല. എന്നാൽ URL-ന്റെ സഹായത്തോടെ ആപ്പ് ഡൗൺലോഡ് ചെയ്യാനാകും.
ഇങ്ങനെ പബ്ജി ആപ്പ് ലഭ്യമല്ലാത്തവർക്ക് മറ്റൊരു മാർഗം കൂടി ഇവിടെ നിർദേശിക്കുന്നു.
ചില സുരക്ഷാ കാരണങ്ങളാൽ കഴിഞ്ഞ വർഷമാണ് Battlegrounds Mobile Indiaയെ കേന്ദ്ര സർക്കാർ നിരോധിച്ചത്.