india independence day 2025 how to join tricolor flag selfie campaign online
India Independence Day 2025: 2025 ഓഗസ്റ്റ് 15-ന് ഇന്ത്യ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. മുൻവർഷത്തെ പോലെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഹർ ഘർ തിരംഗ കാമ്പെയ്‌നിന്റെ നാലാം എഡിഷൻ പ്രഖ്യാപിച്ചു. ശീയ പതാക ഉയർത്തി രാജ്യസ്നേഹം പ്രകടിപ്പിക്കാൻ ഭാരതീയരെ പ്രോത്സാഹിപ്പിക്കുന്ന ക്യാമ്പെയിനാണിത്.
ഭാരതത്തിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമാകാൻ ഓരോ പൗരനും കിട്ടുന്ന അവസരമാണിത്. ത്രിവർണപതാക ഉയർത്തി, തങ്ങളുടെ പങ്കാളിത്തം കേന്ദ്രസർക്കാരിലേക്ക് എത്തിച്ച്, അതിനുള്ള സർട്ടിഫിക്കേഷൻ നേടാം.
ഓരോരുത്തരും അവരുടെ വീടുകളിലോ ഓഫീസുകളിലോ ഇന്ത്യൻ പതാക ഉയർത്തി, അതിനൊപ്പം സെൽഫിയെടുത്ത് സൈറ്റിൽ അപ്ലോഡ് ചെയ്യണം. ഇതിന് സാംസ്കാരിക മന്ത്രാലയം ഒരു സർട്ടിഫിക്കേറ്റ് തരുന്നു. എങ്ങനെയാണ് Har Ghar Tiranga കാമ്പെയിനിൽ പങ്കെടുക്കുന്നതെന്ന് വിശദമായും ലഭിതമായും മനസിലാക്കാം.
ഹർ ഘർ തിരംഗ കാമ്പെയ്‌നിൽ പങ്കെടുക്കാൻ നിങ്ങളുടെ വീട്ടിലോ, ഓഫീസിലോ, സ്‌കൂളിലോ, അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള മറ്റേതെങ്കിലും സ്ഥലത്തോ ദേശീയ പതാക ഉയർത്തണം. ഇതുകൂടാതെ ദേശീയ പതാകയ്‌ക്കൊപ്പം ഒരു സെൽഫിയോ ഫോട്ടോയോ എടുത്ത് അപ്‌ലോഡ് ചെയ്യേണ്ടതുമുണ്ട്. harghartiranga.com/selfie എന്ന ഔദ്യോഗിക പോർട്ടലിലാണ് അപ്‌ലോഡ് ചെയ്യേണ്ടത്.
ഇതിന് ശേഷം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന് ഒരു ഫോം ലഭിക്കും. നിങ്ങളുടെ പേരും മൊബൈൽ നമ്പറും നൽകി ഫോം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ സർട്ടിഫിക്കറ്റ് PDF ഫോർമാറ്റിൽ കാണാം. ഇത് ഡൗൺലോഡ് ചെയ്യുക.
ത്രിവർണ പതാകയ്ക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്യുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 15 ആണ്. ഇന്ന് വേണമെങ്കിലും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാം. ഫോട്ടോയ്ക്കായി വെള്ള നിറത്തുള്ള വസ്ത്രമോ, ത്രിവർണ പതാകയിലെ നിറമോ ഉപയോഗിച്ചാൽ കൂടുതൽ നല്ലത്.
സർട്ടിഫിക്കറ്റിന് പുറമേ ഡിജിറ്റൽ ബാഡ്ജായ ഹർ ഘർ തിരംഗ ഇ-കാർഡും നിങ്ങൾക്ക് സ്വന്തമാക്കാം. ഹർ ഘർ തിരംഗയിലെ പങ്കാളിത്തത്തെ ആദരിക്കുന്നതിനുള്ള ഡിജിറ്റൽ ബാഡ്ജാണിത്. സെൽഫി അപ്‌ലോഡ് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ഇ-കാർഡ് ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷനും വെബ്‌സൈറ്റിലുണ്ട്. ഈ ഡിജിറ്റൽ കാർഡ് നിങ്ങൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പോസ്റ്റ് ചെയ്യാൻ അനുസൃതമായി ഡിസൈൻ ചെയ്തിരിക്കുന്നു.
Also Read: First Sale: BGMI സ്പെഷ്യലൈസ്ഡ് Infinix GT പുത്തൻ സ്മാർട് ഫോൺ ലോഞ്ച് ഓഫറിൽ ഇന്ന് മുതൽ…