India AI Summit 2026: എഐ ഇനി ശാപമല്ല, അനുഗ്രഹമാകും. ഇന്ത്യയിലുടനീളമുള്ള റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിലും വാഹന മലിനീകരണം തടയുന്നതിലും നിർമിത ബുദ്ധിയെ സജ്ജമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് കേന്ദ്രം.
തിങ്കളാഴ്ച നടന്ന ഇന്ത്യ AI ഇംപാക്റ്റ് ഉച്ചകോടിയിൽ ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥനാണ് ഇക്കാര്യം വിശദമാക്കിയത്. ഇന്ത്യയിൽ റോഡ് സുരക്ഷയ്‌ക്കായി AI: ഡാറ്റാധിഷ്ഠിത പരിഹാരങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള റോഡ് സുരക്ഷ എന്ന വിഷയത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
AI-അധിഷ്ഠിത സാങ്കേതികവിദ്യകൾക്ക് ഇന്ത്യയിൽ റോഡ് അപകടങ്ങളും അത്യാഹിതങ്ങളും ഗണ്യമായി കുറയ്ക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പങ്കജ് അഗർവാളാണ് ഇക്കാര്യം വിശദീകരിച്ചത്.
“അപകടങ്ങൾ തടയുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും AI-ക്ക് സുപ്രധാന പങ്ക് വഹിക്കാൻ സാധിക്കും. V2V എന്ന ആശയവിനിമയത്തിലൂടെ ഇത് സാധ്യമാകും. ഇങ്ങനെ അപകടം നടക്കുന്നതിന് മുമ്പേ ഡ്രൈവർമാർക്ക് അറിയിപ്പ് ലഭിക്കും. വാഹനങ്ങൾ കൂട്ടിയിടിക്കാതെ വാഹനാപകടം ഒഴിവാക്കാനുള്ള സംവിധാനമാണിത്.
എന്തെങ്കിലും കൂട്ടിയിടി നടക്കാൻ സാധ്യതയുണ്ടെങ്കിൽ, ഡ്രൈവർമാർക്ക് തത്സമയം മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനങ്ങൾക്ക് സാധിക്കും. ഇങ്ങനെ വരാനിരിക്കുന്ന കൂട്ടിയിടികൾ ഉണ്ടാകുന്നതിന് മുമ്പ് തന്നെ അത് തടയാനാകും.
More From Digit: LG Dolby Atmos സൗണ്ട്ബാർ 13000 രൂപ വില കുറച്ചു, 400W ഓഡിയോ, QNED മാച്ചിങ്
ഈ വർഷം ആദ്യം തന്നെ V2V കമ്മ്യൂണിക്കേഷൻ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. വർഷാവസാനത്തോടെ ഇത് വിപുലീകരിക്കാനും ഇന്ത്യൻ ഗവൺമെന്റ് തീരുമാനിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞിരുന്നു. 2030 ആകുമ്പോഴേക്കും എഐ സഹായത്തിൽ റോഡപകടങ്ങൾ പകുതിയായി കുറയ്ക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.