ഡിസ്നി+ഹോട്ട്സ്റ്റാർ ഫ്രീയായി കിട്ടും 3 മാസത്തേക്ക്, Airtelലൂടെ…

Updated on 12-Jun-2023
HIGHLIGHTS

499 രൂപയ്ക്കും, 839 രൂപയ്ക്കും റീചാർജ് ചെയ്താൽ കാത്തിരിക്കുന്നത് കിടിലൻ ഓഫറുകൾ

Disney+ Hotstar ഉൾപ്പെടെയുള്ള ഒടിടികളിലേക്ക് മെമ്പർഷിപ്പ് ആക്സസ് ലഭിക്കും

വെറുതെ കോളിങ്, മെസേജ് ഓഫറുകൾ മാത്രം ലഭിക്കുന്ന റീചാർജ് ഓപ്ഷനുകളല്ല ഇന്ന് വരിക്കാർ കൂടുതലായി തെരഞ്ഞെടുക്കുന്നത്. കുറഞ്ഞ തുകയിൽ കൂടുതൽ ഇന്റർനെറ്റും മറ്റ് OTT ആനുകൂല്യങ്ങളും ഉൾപ്പെടുന്ന റീചാർജ് ഓഫറുകളുടെ അടിസ്ഥാനത്തിലാണ് മിക്കവരും തങ്ങളുടെ ടെലികോം ഓപ്പറേറ്റർമാരെ വരെ തെരഞ്ഞെടുക്കുന്നത്.

ഇപ്പോഴിതാ, Airtel വളരെ മികച്ച പ്ലാനുകളാണ് വരിക്കാർക്കായി അവതരിപ്പിക്കുന്നത്. അതും OTT ആനുകൂല്യങ്ങളുമായാണ് ഈ പ്ലാനുകൾ വരുന്നത്. ഏറ്റവും പ്രമുഖമായ Disney+ Hotstar ഉൾപ്പെടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് റീചാർജിനൊപ്പം മെമ്പർഷിപ്പും ലഭിക്കുന്ന പ്ലാനുകളുണ്ട്. 499 രൂപയ്ക്കും, 839 രൂപയ്ക്കും റീചാർജ് ചെയ്താലാണ് ഇത്തരം ഓഫറുകൾ സ്വന്തമാക്കാനാകുന്നത്. അൺലിമിറ്റഡ് കോളുകൾ, ഡാറ്റ എന്നിവയെല്ലാം ലഭിക്കുന്ന റീചാർജ് പാക്കേജുകളാണിവ. ഇവയിൽ നിങ്ങൾക്ക് എത്ര ദിവസത്തെ വാലിഡിറ്റി ലഭിക്കുമെന്നും, മറ്റെന്തെല്ലാ ആനുകൂല്യങ്ങൾ ഉണ്ടെന്നും നോക്കാം.

Rs. 499ന്റെ എയർടെൽ പ്ലാൻ

ഈ പ്ലാനിൽ നിങ്ങൾക്ക് അൺലിമിറ്റഡ് കോളുകൾ, ഡാറ്റ എന്നിവയെല്ലാം ലഭിക്കുന്നു. 28 ദിവസമാണ് വാലിഡിറ്റി. റോമിങ് ഉൾപ്പെടെയുള്ള അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകളും, ദിവസേന 3 GB ഡാറ്റയും ഈ റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. പ്രതിദിന ഡാറ്റ ക്വാട്ട തീർന്നതിന് ശേഷം, ഈ റീചാർജ് പ്ലാനിന്റെ ഡാറ്റ വേഗത 64 Kbps ആയി കുറയുന്നു. ഇതിന് പുറമെ, പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

3 മാസത്തേക്കുള്ള Disney+ Hotstar സബ്സ്ക്രിപ്ഷനാണ് എയർടെൽ വാഗ്ദാനം ചെയ്യുന്നത്. ഡിസ്നിയുടെ മൊബൈൽ സബ്സ്ക്രിപ്ഷനാണ് ഇതിലൂടെ നിങ്ങൾക്ക് ലഭ്യമാകുക. Airtel Xstream Play-യിലേക്കുള്ള 149 രൂപയുടെ 28 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനും ഇതിലുണ്ട്. കൂടാതെ, 3 മാസത്തേക്ക് കോംപ്ലിമെന്ററി Apollo 24|7 സർക്കിൾ മെമ്പർഷിപ്പ്, സൗജന്യ ആക്‌സസ് എന്നിവയും ലഭിക്കുന്നു. ഇതിന് പുറമെ, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

Rs. 839ന്റെ എയർടെൽ പ്ലാൻ

839 രൂപയുടെ പ്ലാനിലും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷൻ ലഭ്യമാണ്. 84 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിൽ വരുന്നത്. റോമിങ് ഉൾപ്പെടെയുള്ള അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ഇതിലുണ്ട്. ദിവസവും 2 GB ഡാറ്റ വാഗ്ദാനം ചെയ്യുന്നതിനൊപ്പം പ്രതിദിനം 100 എസ്എംഎസും ലഭിക്കും.

Disney+ Hotstarന്റെ 3 മാസത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനും Airtel Xstream Playയിലേക്ക് 149 രൂപയുടെ 84 ദിവസത്തെ സബ്‌സ്‌ക്രിപ്‌ഷനും ഇതിൽ ലഭിക്കുന്നു. കൂടാതെ, വിങ്ക് മ്യൂസിക്, ഫ്രീ ഹെലോട്യൂൺസ് എന്നിവയെല്ലാം ഇതിലും ലഭ്യമാണ്.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :