ഹുവാവെയുടെ വാച്ചുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു ;വില?
Huawei Watch Fit മോഡലുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
വില നോക്കുകയാണെങ്കിൽ ഈ വാച്ചുകൾക്ക് വിപണിയിൽ 8,990 രൂപയാണ് വില വരുന്നത്
ഹുവാവെയുടെ പുതിയ ഉത്പന്നങ്ങൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഹുവാവെ Huawei Watch Fit എന്ന മോഡലുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ Huawei Watch Fit എന്ന വാച്ചുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 8,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
SurveyHuawei Watch Fit
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 1.64-inch AMOLED HD ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 70% സ്ക്രീൻ ടു ബോഡി റെഷിയോയും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ ഈ വാച്ചുകളിൽ അണ്ടർ ഡിസ്പ്ലേ ലൈറ്റ് സെൻസറുകളും നൽകിയിരിക്കുന്നു .
മറ്റൊരു പ്രധാന സവിശേഷത എന്തെന്നാൽ ഇതിലെ ഫിറ്റ്നസ് ഓപ്‌ഷനുകൾ തന്നെയാണ് .12 ആനിമേറ്റഡ് ഫിറ്റ്നസ് കോഴ്സുകളും കൂടാതെ 44 സ്റ്റാഡേർഡിസ്ഡ് ഫിറ്റ്നസ് വ്യായാമങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .കൂടാതെ ഈ വാച്ചുകളിൽ 96 മികച്ച വർക്ക് ഔട്ട് മോഡുകളും ഉൾപ്പെടുത്തിയിരിക്കുന്നു .
running, walking, cycling, swimming അടക്കമുള്ള ഓപ്‌ഷനുകളും Huawei Watch Fit വാച്ചുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 10 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ആണ് കമ്പനി അവകാശപ്പെടുന്നത് .വില നോക്കുകയാണെങ്കിൽ ഈ മോഡലുകൾക്ക് 8,990 രൂപയാണ് ഇന്ത്യൻ വിപണിയിൽ വില വരുന്നത്.
Experienced Social Media And Content Marketing Specialist View Full Profile
