12.5 ലക്ഷം ക്യാഷ് പ്രൈസ് ലഭിക്കുന്ന ജിയോ ഗെയിം മാസ്റ്റർ എങ്ങനെ രജിസ്റ്റർ ചെയ്യാം

HIGHLIGHTS

ജിയോയുടെ പുതിയ ഗെയിമിങ് ടൂർണമെന്റുകൾ ഇതാ എത്തുന്നു

ജിയോയ്ക്ക് ഒപ്പം മീഡിയടെക്കും ചേർന്നാണ് പുതിയ ഗെയിം ടൂർണമെന്റിനു തുടക്കം കുറിക്കുന്നത്

ഇപ്പോൾ തന്നെ ഇത് രജിസ്റ്റർ ചെയ്യാവുന്നതാണ്

12.5 ലക്ഷം ക്യാഷ് പ്രൈസ് ലഭിക്കുന്ന ജിയോ ഗെയിം മാസ്റ്റർ എങ്ങനെ രജിസ്റ്റർ ചെയ്യാം

ജിയോയുടെ 2021 ൽ ഏറെ ശ്രദ്ധേയമായ ഒരു പ്രഖ്യാപനമായിരുന്നു അൺലിമിറ്റഡ് കോളുകൾ തിരികെ കൊണ്ടുവന്നിരുന്നത് .ഇനി ജിയോ ഉപഭോതാക്കൾക്ക് ഏറെ പ്രതീക്ഷയേറിയ ഒന്നാണ് ജിയോയുടെ 5ജി സർവീസുകൾ .2021 ൽ തന്നെ ജിയോയുടെ പുതിയ 5ജി സർവീസുകൾ ഇന്ത്യയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത് .എന്നാൽ ഇപ്പോൾ ഇതാ റിലയൻസ് ജിയോ പുതിയ ഒരു ഗെയിമിംഗ് ടൂര്ണമെന്റുമ്മായി എത്തിയിരിക്കുന്നു .ജിയോയ്ക്ക് ഒപ്പം മീഡിയടെക്കും ചേർന്നാണ് പുതിയ ഗെയിമിംഗ് തുടക്കംക്കുറിക്കുന്നത് .

Digit.in Survey
✅ Thank you for completing the survey!

എന്നാൽ ഈ ടൂർണമെന്റിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാഷ് പ്രൈസ് തന്നെയാണ് .ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് റിപ്പോർട്ട് പ്രകാരം  ഇതിലെ വിജയികൾക്ക് INR 12,50,000 രൂപയാണ് ക്യാഷ് പ്രൈസ് ലഭിക്കുന്നത് .അതുപ്പോലെ തന്നെ ഈ ഗെയിമിംഗ് ഷോകൾ ജിയോയുടെ തന്നെ JioTV HD ചാനലുകൾ വഴിയും കൂടാതെ ജിയോയുടെ യൂട്യൂബ് വഴിയും കാണുവാൻ സാധിക്കുന്നതാണ് .ജനുവരി 10 ഉച്ചയ്ക്ക് 12 മണി വരെയാണ് രജിസ്‌ട്രേഷൻ സമയം .രജിസ്‌ട്രേഷൻ ചെയ്യുന്നത് എങ്ങനെ എന്ന് നോക്കാം .

1.ആദ്യം തന്നെ ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ് 

2.അല്ലെങ്കിൽ നിങ്ങൾക്ക് https://play.jiogames.com/esports/#/esports/tournament/details/3 എന്ന ലിങ്ക് വഴിയും രജിസ്റ്റർ ചെയ്യാവുന്നതാണ് 

3.ഈ ലിങ്കിൽ ചെന്നതിനു ശേഷം ജോയിൻ എന്ന മറ്റൊരു ഓപ്‌ഷൻ ലഭിക്കുന്നതാണ് 

4.അതിൽ നിങ്ങളുടെ മൊബൈൽ നമ്പർ ,പാസ്സ്‌വേഡ് കൂടാതെ വെരിഫിക്കേഷൻ കോഡ് എന്നിവ നൽകി നിങ്ങൾക്ക് രജിസ്റ്റർ ചെയ്യുവാൻ സാധിക്കുന്നതാണ് 

5.ജനുവരി 13 നു ആണ് ഗെയിം മാസ്റ്റർ ആരംഭിക്കുന്നത് ,കൂടാതെ മാർച്ച് 1 നു ഇത് അവസാനിക്കുന്നതാണ് 

6.ഇതിലെ വിജയികൾക്ക് INR 12,50,000 രൂപയാണ് ക്യാഷ് പ്രൈസ് ലഭിക്കുന്നത് 

Experienced Social Media And Content Marketing Specialist View Full Profile