വാട്ട്സ് ആപ്പ് ഉപഭോതാവാണോ ;എങ്കിൽ ഇതാ നിങ്ങൾക്കായി
വാക്സിനേഷൻ സെന്ററുകൾ ഇപ്പോൾ ഇതാ വാട്ട്സ് ആപ്പ് വഴിയും അറിയാം
അടുത്തുള്ള വാക്സിനേഷൻ സെന്ററുകൾ എളുപ്പത്തിൽ അറിയുവാൻ സാധിക്കുന്നു
വാട്ട്സ് ആപ്പ് ഉപഭോതാക്കൾക്ക് ഇതാ എളുപ്പത്തിൽ അടുത്തുള്ള വാക്സിനേഷൻ സെന്ററുകൾ അറിയുവാൻ സാധിക്കുന്നു .അതിന്നായി വാട്ട്സ് ആപ്പ് ഉപഭോതാക്കൾ 9013151515 എന്ന നമ്പർ നിങ്ങളുടെ വാട്ട്സ് ആപ്പിൽ സേവ് ചെയേണ്ടതാണ് .ഈ നമ്പറിൽ നിന്നും നിങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള വാക്സിനേഷൻ സെന്റർ അറിയുവാൻ സാധിക്കുന്നു.ഇത് ഓട്ടോമാറ്റിക്ക് റീപ്ലേ തരുന്ന നമ്പർ കൂടിയാണ് .നിങ്ങളുടെ വേണ്ട വിവരങ്ങൾ എല്ലാം ശേഖരിച്ച ശേഷം നിങ്ങൾക്ക് വേണ്ട വിവരങ്ങൾ നൽകുന്നതാണ് .
Surveyഓൺലൈൻ വഴി എങ്ങനെ വാക്സിൻ ബുക്കിംഗ് നടത്താം
വാക്സിനുകൾ ലഭിക്കുന്നതിന് ഇപ്പോൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടത് അനിവാര്യമാണ് .അതിന്നായി നിങ്ങൾ ആദ്യം തന്നെ https://www.cowin.gov.in/home എന്ന വെബ് സൈറ്റ് സന്ദർശിക്കേണ്ടതാണ് .അതിനു ശേഷം അവിടെ താഴെയായി register yourself എന്ന മറ്റൊരു ഓപ്‌ഷൻ കൂടി ലഭിക്കുന്നതാണ് .ആ ഓപ്‌ഷനിൽ ക്ലിക്ക് ചെയ്തുകഴിഞ്ഞാൽ പിന്നെ ചോദിക്കുന്നത് നിങ്ങളുടെ മൊബൈൽ നമ്പർ ആണ് .അവിടെ നിങ്ങളുടെ മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക . അതിനു ശേഷം നിങ്ങൾ നൽകിയ മൊബൈൽ നമ്പറിലേക്ക് ഒരു OTP വരുന്നതായിരിക്കും .ആ OTP അവിടെ നൽകി അടുത്ത ഓപ്‌ഷനിലേക്കു പോകുക .
അടുത്ത ഓപ്‌ഷനുകളിൽ നിങ്ങളുടെ ഐ ഡി പ്രൂഫുകൾ ആണ് ചോദിക്കുന്നത് .അവിടെ ആധാർ കാർഡുകൾ ,ഡ്രൈവിംഗ് ലൈസെൻസ് ,പാൻ കാർഡുകൾ ,പെൻഷൻ ബുക്കുകൾ എന്നിവയടക്കമുള്ള ഓപ്‌ഷനുകൾ നൽകിയിരിക്കുന്നു .അതിൽ ഏതെങ്കിലും ഓപ്‌ഷനുകൾ സെലെക്റ്റ് ചെയ്തു അടുത്ത ഓപ്‌ഷനുകളിലേക്കു പോകുക . അടുത്ത ഓപ്‌ഷൻ എന്ന് പറയുന്നത് നിങ്ങൾക്ക് ഏത് സമയത്താണ് ബുക്കിംഗ് നടത്തേണ്ടത് (ഷെഡ്യൂൾ ചെയ്തു വെക്കാവുന്നതാണ് )അത് അവിടെ നൽകാവുന്നതാണ് .
അതിനു ശേഷം അവിടെ തന്നെ നിങ്ങളുടെ അടുത്തുള്ള ഏത് ഹോസ്പിറ്റലിൽ ആണ് വാക്സിൻ ലഭിക്കുന്നത് എന്നടക്കമുള്ള വിവരങ്ങളും ലഭിക്കുന്നതാണ് .അവിടെ സൗജന്യമായി ലഭിക്കുന്ന ഹോസ്പിറ്റലുകളും കൂടാതെ ക്യാഷ് കൊടുത്തു ചെയ്യാവുന്ന ഹോസ്പിറ്റലുകളുടെ വിവരങ്ങളും നിങ്ങൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ ആരോഗ്യ സേതു ആപ്ലികേഷനുകൾ ഉപയോഗിച്ചും രജിസ്ടർ ചെയ്യാവുന്നതാണ് .ആരോഗ്യ സേതു ആപ്പ്ലികേഷൻ ഓപ്പൺ ചെയ്യുക .അതിൽ വാക്‌സിനേഷൻ എന്ന ഓപ്‌ഷനുകൾ ക്ലിക്ക് ചെയ്ത മുകളിൽ പറഞ്ഞിരിക്കുന്നതുപോലെ തന്നെ രെജിസ്റ്റർ ചെയ്യാവുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
