digital ration card is easy to download know full process
Digital Ration Card: നമ്മൾ 2025-ലെത്തി. അപ്പോൾ പിന്നെ റേഷൻ കാർഡും കൈയിലെടുത്തുകൊണ്ട് നടക്കേണ്ട ആവശ്യമുണ്ടോ? ഡിജിറ്റൽ റേഷൻ കാർഡുണ്ടെങ്കിൽ എല്ലാ റേഷൻ സേവനങ്ങളും നമ്മുടെ ഫോണിൽ സുരക്ഷിതമായിരിക്കും. അതത് സംസ്ഥാന/കേന്ദ്രഭരണ പ്രദേശത്തെ ഭക്ഷ്യ വിതരണ, ഉപഭോക്തൃ ക്ഷേമ വകുപ്പാണ് ഡിജിറ്റൽ റേഷൻ കാർഡ് പ്രസിദ്ധീകരിക്കുന്നത്. എന്താണ് ഈ ഇ-സേവനമെന്നും അതെങ്ങനെ നിങ്ങളുടെ ഫോണിൽ കിട്ടുമെന്നും നോക്കാം.
ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്താൽ ഒരുപാട് ഗുണങ്ങളുണ്ട്. എങ്ങനെയെന്നാൽ റേഷൻ കാർഡിന്റെ PDF പകർപ്പ് ഡിജിലോക്കറിലോ മേര റേഷൻ ആപ്പിലോ സ്റ്റോർ ചെയ്യാം. ഇവ രണ്ടും സംസ്ഥാനത്തിന്റെ ഔദ്യോഗിക പിഡിഎസ് പോർട്ടലുകളാണ്.
റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നത് വളരെ പണിയാണെന്ന് ശ്രദ്ധിക്കേണ്ട. റേഷൻ കാർഡ് നമ്പറോ ആധാർ നമ്പറോ മൊബൈൽ നമ്പറോ ഉപയോഗിച്ച് പെട്ടെന്ന് ഓൺലൈനിൽ ആക്‌സസ് ചെയ്യാം. എങ്ങനെയാണ് ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യുന്നതെന്ന് നോക്കാം.
സംസ്ഥാന സർക്കാരുകളുടെ ഡിജിറ്റലൈസേഷൻ പ്രക്രിയ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഡിജിറ്റൽ റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യുന്നത്. സംസ്ഥാനത്തെ പൊതുവിതരണ സംവിധാനം അഥവാ പിഡിഎസ് വഴിയാണ് ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്. ഇതെങ്ങനെയാണ് ഘട്ടം ഘട്ടമായി നടക്കുന്നതെങ്ങനെയെന്ന് നോക്കാം.
ഘട്ടം 1: ഇതിനായി ഓരോ സംസ്ഥാനത്തിനും ഓരോ PDS സൈറ്റുണ്ട്. കേരള സർക്കാരിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്‌സൈറ്റ് https://epos.kerala.gov.in/ സന്ദർശിക്കാം.
ഘട്ടം 2: ശേഷം e-services എന്ന വിഭാഗത്തിലേക്ക് നാവിഗേറ്റ് ചെയ്ത് ‘ഇ-റേഷൻ കാർഡ്’ അല്ലെങ്കിൽ ‘ഡൗൺലോഡ് റേഷൻ കാർഡ്’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം.
ഘട്ടം 3: ശേഷം റേഷൻ കാർഡ് നമ്പറും ഒടിപിയും നൽകുക.
ഘട്ടം 4: അടുത്തത് ഇ-റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യുന്ന പ്രക്രിയയാണ്. ഇതിനായി ‘പ്രിന്റ് റേഷൻ കാർഡ്’, ‘ഗെറ്റ് ആൻ ഇ-റേഷൻ കാർഡ്’ എന്ന ഓപ്ഷൻ ടാപ്പ് ചെയ്യാം. അതുപോലെ ‘ഇ-റേഷൻ കാർഡ് ഡൗൺലോഡ്’ എന്ന ഓപ്ഷനും തെരഞ്ഞെടുക്കാവുന്നതാണ്.
ഘട്ടം 5: ഈ ഓപ്ഷൻ തെരഞ്ഞെടുത്തു കഴിഞ്ഞാൽ, ഒരു ഓൺലൈൻ ഫോം ഉള്ള മറ്റൊരു വെബ്‌പേജിലേക്ക് റീഡയറക്‌ട് ചെയ്യുപ്പെടുന്നു.
ഘട്ടം 6: ഇവിടെ റേഷൻ കാർഡ് നമ്പർ, ആധാർ നമ്പർ, പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം എന്നിവ ഈ ഫോമിൽ നൽകുക.
ഘട്ടം 7: ഇതിന് ശേഷം പിഡിഎസ് അധികാരികൾ നിങ്ങളുടെ വിവരങ്ങൾ പരിശോധിക്കും. പിന്നീട് നിങ്ങൾക്ക് റേഷൻ കാർഡ് PDF ഫോർമാറ്റിൽ ഡൗൺലോഡ് ചെയ്യാം.
Aadhaar Card നമ്പർ ഉപയോഗിച്ചും റേഷൻ കാർഡ് ഡൌൺലോഡ് ചെയ്യാനാകും. ആധാർ നമ്പർ ഉപയോഗിച്ച് റേഷൻ കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാമെന്ന് നോക്കാം.
ഇതിനായി ആദ്യം സംസ്ഥാനത്തെ സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഓപ്പൺ ചെയ്യുക. മേൽപറഞ്ഞ ലിങ്ക് ഇതിനായി ഉപയോഗിക്കാം. ശേഷം റേഷൻ കാർഡ് സർവീസസ് എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാം. അല്ലെങ്കിൽ ഡൗൺലോഡ് റേഷൻ കാർഡ് എന്ന ഓപ്ഷനും തെരഞ്ഞെടുക്കാം.
ശേഷം ആധാർ കാർഡ് നമ്പർ വിവരങ്ങൾ നൽകുക. തുടർന്ന് ഐഡന്റിറ്റി പരിശോധിക്കാൻ കാപ്ച കോഡ് നൽകുക. നൽകിയ വിവരങ്ങൾ സ്ഥിരീകരിച്ചു കഴിഞ്ഞാൽ ആധാർ നമ്പർ വഴി റേഷൻ കാർഡ് ഡൗൺലോഡ് എന്ന ചോയിസ് സെലക്റ്റ് ചെയ്യാം.