ജിയോ സിം ഇതുവരെ ആക്ടിവേറ്റ് ആയില്ലേ ,എങ്കിൽ ?
ജിയോ സിം ആക്ടിവേറ്റ് ആകാത്തവർക്കായി കുറച്ചു വഴികൾ
ജിയോ സിം ഒരു തരംഗമായി കേരളത്തിൽ മാറിക്കഴിഞ്ഞു .അൺലിമിറ്റഡ് 4ജി ലോകം നമ്മളെ റിലയൻസ് കാണിച്ചും തന്നു .പക്ഷെ ഇപ്പോൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്‌നം ജിയോ സിം ആക്റ്റിവേറ്റ് ആകുവാൻ കുറെ സമയം എടുക്കുന്നു എന്നാണ് .ചില ആളുകൾക്ക് 15 മുതൽ ദിവസങ്ങൾ വരെ എടുക്കേണ്ടിവരുന്നു . ഇപ്പോൾ ഇവിടെ കുറച്ചു കാര്യങ്ങൾ നിങ്ങൾക്കായി പങ്കുവെക്കുന്നു .
Surveyജിയോ സിം ആക്ടിവേറ്റ് ആകാത്തവർ ,അതായത് 5 ദിവസത്തിന് മുകളിൽ ആയവർ തീർച്ചയായും ജിയോ ഷോറൂം സന്ദർശിക്കേണ്ടതാണ് .കാരണം 5 ദിവസത്തിന് മുകളിൽ ആക്ടിവേറ്റ് ആയില്ലെങ്കിൽ അത് കെ വൈ സി പ്രശ്നമാണ് .നിങ്ങളുടെ വെരിഫികേഷൻ ഇത് വരെ അവർ ചെയ്തിട്ടില്ല എന്നതാണ് .അതുകൊണ്ടുതന്നെ നിങ്ങളുടെ ആധാർ കാർഡ് നിങ്ങൾ അപ്ഡേറ്റ് ചെയ്യുക.തീർച്ചയായും നിങ്ങൾക് അവിടെ നിന്നും തന്നെ ടെലി വെരിഫിക്കേഷൻ കാൾ വരുന്നതായിരിക്കും .
ആ ടെലി വെരിഫിക്കേഷൻ വന്നാൽ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് പോകുവാൻ സാധിക്കുകയുള്ളു .അതിനു ശേഷം ആക്ടിവേറ്റ് ചെയ്യുവാൻ 1977 എന്ന നമ്പറിലേക്ക് വിളിക്കേണ്ടതാണ് .അല്ലെങ്കിൽ നിങ്ങൾക്ക് എന്ത് സഹായത്തിനു 1800-890-1977 ഈ നമ്പർ ഉപയോഗിക്കാവുന്നതാണ്.ഇത് വരെ ജിയോ ആക്ടിവേറ്റ് ആകാത്തവൻ ഇപ്പോൾ തന്നെ നിങ്ങളുടെ അടുത്തുള്ള ജിയോ കെയർ സന്ദർശിക്കുക .
Experienced Social Media And Content Marketing Specialist View Full Profile
