HONOR V30 PRO 5G സ്മാർട്ട് ഫോണുകൾ നവംബറിൽ പുറത്തിറങ്ങുന്നു

HIGHLIGHTS

 

ഹുവാവെയുടെ ഏറ്റവും പുതിയ 5ജെയ്ഹി സ്മാർട്ട് ഫോണുകൾ അടുത്ത മാസം ലോക വിപണിയിൽ പുറത്തിറങ്ങുന്നു .ഹുവാവെയുടെ HONOR V30 PRO 5G എന്ന സ്മാർട്ട് ഫോണുകളാണ് ലോകവിപണിയിൽ നവംബർ മാസത്തിൽ പുറത്തിറങ്ങുന്നത് .ഫ്ലാഗ് ഷിപ്പ് കാറ്റഗറിയിൽ എത്തുന്ന ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

ഹുവാവയുടെ പ്രസിഡന്റ  Zhao Ming തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.റിപ്പോർട്ടുകൾ പ്രകാരം Kirin 990 5G പ്രൊസസ്സറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 60 മെഗാപിക്സലിന്റെ ക്യാമറകളും ഒപ്പം പഞ്ച് ഹോൾ ഡിസ്‌പ്ലേയിലുമാണ് പുറത്തിറങ്ങുന്നത് .കൂടാതെ 4,000mAhന്റെ ബാറ്ററി ലൈഫും അതുപോലെ തന്നെ  22.5W സൂപ്പർ ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇ ഫോണുകൾക്കുണ്ടാവും .

അടുത്ത വർഷത്തോടുകൂടി ലോകമെമ്പാടും 5ജി സർവീസുകൾ എത്തുമെന്നാണ് കരുതുന്നത് .അതിനു മുന്നോടിയായി ഹുവാവെയുടെയും കൂടാതെ സാംസങ്ങിന്റെയും ,വിവോയുടെയും & ഷവോമിയുടെയും 5 ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിക്കഴിഞ്ഞു .അക്കൂട്ടത്തിലേക്കാണ് ഇപ്പോൾ ഹുവാവെയുടെ HONOR V30 PRO 5G സ്മാർട്ട് ഫോണുകൾ എത്തുന്നത് .അടുത്ത മാസം ഈ 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :