തെറ്റായ UPI ഐഡിയിലേക്ക് പണം അയച്ചോ? പോംവഴിയുണ്ട്

തെറ്റായ UPI ഐഡിയിലേക്ക് പണം അയച്ചോ? പോംവഴിയുണ്ട്
HIGHLIGHTS

തെറ്റായ യുപിഐ ഐഡിയിലേക്കോ അതുമല്ലെങ്കിൽ അബദ്ധത്തിൽ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കോ പണം അയച്ചിട്ടുണ്ടോ?

ഇങ്ങനെ തെറ്റായി പണം അയച്ചാൽ അതിന് മികച്ച പോംവഴിയുണ്ട്.

പണം വീണ്ടെടുക്കാൻ ആർബിഐ നിർദേശിക്കുന്ന നടപടികൾ എന്താണെന്ന് നോക്കാം.

പണം അടയ്ക്കാനും കൈമാറാനുമായി യുപിഐ (UPI) പോലുള്ള ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ വലിയ വിപ്ലവമായിരുന്നു. ഒരു ക്യുആർ കോഡ് ഉപയോഗിച്ചോ, ഫോൺ നമ്പർ ഉപയോഗിച്ചോ സ്കാൻ ചെയ്യുന്നതിനും, ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതിനും ഈ ഡിജിറ്റൽ രീതി വളരെയധികം സഹായകരമാകുന്നു. ഫോൺ പേ, ഗൂഗിൾ പേ, പേടിഎം തുടങ്ങിയവയ്ക്ക് രാജ്യത്ത് ഇത്രയധികം ജനപ്രിയത നേടാൻ കാരണവും ഇത് തന്നെയാണ്. വഴിയോര കച്ചവടക്കാർ മുതൽ റീട്ടെയിൽ ശൃംഖലകളിൽ വരെ, UPI സേവനം പ്രയോജനപ്പെടുത്തുകയാണ്. 

വളരെ സുരക്ഷിതമാണെന്നതും സുതാര്യ സംവിധാനമാണെന്നതും ആണ് ഇതിന്റെ പ്രധാന സവിശേഷത. എങ്കിലും ചിലപ്പോഴൊക്കെ നമ്മുടെ ചില പിശകുകളിലൂടെ പണം നഷ്ടമാകുന്ന സാഹചര്യമുണ്ടായേക്കാം.
അതായത്, തെറ്റായ യുപിഐ ഐഡിയിലേക്കോ അതുമല്ലെങ്കിൽ അബദ്ധത്തിൽ മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്കോ നിങ്ങളും പണം അയച്ചിട്ടുണ്ടാകാം. ഈ അവസരത്തിൽ നമ്മളെല്ലാവരും പരിഭ്രാന്തരാകാറുണ്ട്. എന്നാൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തിൽ, ശരിയായ നടപടികൾ സ്വീകരിച്ച് നിങ്ങൾക്ക് ട്രാൻസ്ഫർ ചെയ്ത തുക വീണ്ടെടുക്കാനാകും. ഡിജിറ്റൽ സേവനങ്ങൾ വഴി അബദ്ധത്തിൽ ഇടപാടുകൾ ഉണ്ടായാൽ, പണം അയച്ച വ്യക്തി എന്തെല്ലാം നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ചുവടെ വിവരിക്കുന്നു.

ഫോൺ പേയിലൂടെയോ ഗൂഗിൾ പേയിലൂടെയോ അബദ്ധത്തിൽ പണം ട്രാൻസ്ഫർ ചെയ്ത് മറ്റൊരു അക്കൗണ്ടിലേക്ക് പോയാൽ ആ വ്യക്തി ആദ്യം ചെയ്യേണ്ടത് ഉപയോഗിച്ച പേയ്‌മെന്റ് സംവിധാനത്തിൽ പരാതി നൽകുക എന്നതാണ്. യുപിഐ സേവനങ്ങൾ നൽകുന്ന ഗൂഗിൾ പേ, ഫോൺപേ പോലുള്ള പ്ലാറ്റ്ഫോമുകളിലൂടെയാണ് പണം കൈമാറിയതെങ്കിൽ ആദ്യം നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(NPCI) പോർട്ടലിൽ പരാതി നൽകണമെന്ന് ആർബിഐ നിർദേശിക്കുന്നു. ഇതിൽ നിങ്ങൾക്ക് UPI ഇടപാടുമായി ബന്ധപ്പെട്ട് ഫണ്ട് കൈമാറ്റം, വ്യാപാരി ഇടപാടുകൾ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ഇടപാടുകൾക്ക് പരാതി ഉന്നയിക്കാമെന്ന് എൻപിസിഐ പറയുന്നു. 

പണം തെറ്റായി അയച്ചാൽ നിങ്ങൾ ചെയ്യേണ്ടത്…

ഇതിനായി നിങ്ങൾ npci.org.in എന്ന വെബ്സൈറ്റ് തുറന്ന് ‘Dispute Redressal Mechanism’ ടാബിൽ ക്ലിക്ക് ചെയ്ത് പരാതി സമർപ്പിക്കാം. തുടർന്ന് ‘Compliant’ എന്ന സെക്ഷനിൽ പരാതി നൽകേണ്ട ഫോം ലഭിക്കും. യുപിഐ ട്രാൻസാക്ഷൻ ഐഡി, വിർച്വൽ പേമെന്റ് അഡ്രസ്സ്, ട്രാൻസ്ഫർ ചെയ്ത തുക, തുക കൈമാറിയ തീയ്യതി, ഇ-മെയിൽ ഐഡി, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ഉൾപ്പെടുത്തിയാണ് പരാതി അപേക്ഷ നൽകേണ്ടത്. ഇതിന് പുറമെ, അക്കൗണ്ടിൽ നിന്ന് പണം ട്രാൻസ്ഫറായി എന്നതിന്റെ ബാങ്ക് സ്റ്റേറ്റ്മെന്റും നൽകണം. പരാതിയുടെ കാരണമായി നിങ്ങൾ ‘Incorrectly transferred to another account’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കേണ്ടതാണ്. ഇതിൽ നടപടിയായില്ലെങ്കിൽ ഉടനെ തന്നെ പണം ലഭിച്ച വ്യക്തിയുടെ അക്കൗണ്ട് ഏത് ബാങ്കിലാണോ ആ ബാങ്കിനെ സമീപിക്കുക എന്നതാണ്.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo