Happy Mothers Day 2026 Wishes Malayalam: ലോകത്തിലെ ഏറ്റവും പവിത്രമായ ബന്ധം, അമ്മ. വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയാത്ത പരിശുദ്ധമായ സ്നേഹത്തെ ആദരിക്കാനായി വീണ്ടുമൊരു മാതൃദിനം കൂടി വന്നെത്തിയിരിക്കുന്നു. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച മാത്രമല്ല മാതൃദിനം. നമ്മുടെ വിജയത്തിലെ ഓരോ പാതകളിലും, ഓരോ ദിനത്തിലും അമ്മമാരുടെ അനുഗ്രഹമുണ്ട്. അതിനാൽ ഓരോ ദിവസവും മാതൃദിനമാണെങ്കിലും, ലോകം മാതാക്കളെ ആരാധിക്കുന്ന ദിവസം കൂടിയാണിത്.
Surveyനിങ്ങളുടെ പ്രിയപ്പെട്ട അമ്മയ്ക്ക് കൈമാറാൻ ഏറ്റവും മനോഹരമായ 70+ മാതൃദിനാശംസകൾ, സന്ദേശങ്ങൾ, ചിത്രങ്ങളും ഇവിടെ നൽകുന്നു. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാനും വാട്ട്സാപ്പ് സ്റ്റാറ്റസ് ആക്കാനും ഹൃദയസ്പർശിയായ മാതൃദിനാശംസകൾ ഇതാ…
Happy Mothers Day 2026 Wishes Malayalam

- ജീവിതത്തിന്റെ പടവുകളിൽ പിടിച്ചു കയറ്റിയ സ്നേഹത്തിന്റെ വഴികാട്ടിയാണ് അമ്മ. സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ!👩🏽🍼
- സ്നേഹത്തിന്റെയും ധൈര്യത്തിന്റെയും വഴികാട്ടിയും, പ്രചോദനവുമായ മാതൃഹൃദയത്തിന് സ്നേഹം നിറഞ്ഞ ആശംസകൾ!👼🏼
- 👼🏼Happy Mother’s Day❤️ ഓരോ മാതൃഹൃദയത്തിനും ലോകം കെട്ടിപ്പെടുക്കാൻ അവരെടുത്ത സമർപ്പണത്തിനും സ്നേഹത്തിനും ത്യാഗത്തിനും ആശംസകൾ
- മാതൃദിനാശംസകൾ! അമ്മമാർ കുട്ടികളുടെ കൈകൾ ഒരു നിമിഷത്തേക്കായിരിക്കും പിടിക്കുന്നത്. എന്നാൽ അവരുടെ ഹൃദയം മാതൃത്വത്തിന്റെ ശാശ്വത ബന്ധത്തിൽ എന്നെന്നേക്കുമായി കെട്ടുപിണഞ്ഞുകിടക്കുന്നു…
- മാതൃദിനാശംസകൾ!❤️ നിങ്ങളുടെ ശക്തി, ക്ഷമ, പകരം വയ്ക്കാനാവാത്ത സ്നേഹവും പ്രചോദനകരമാണ്, ഇനിയെന്നും അത് തുടരട്ടെ…
- എന്റെ വിജയത്തിന്റെ അടിത്തറ അമ്മയുടെ സ്നേഹമാണ്. കൃതജ്ഞതയോടെ, ആദരവോടെ, സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ 👩🏽🍼നേരുന്നു.
- ഞങ്ങളുടെ കുടുംബത്തിന്റെ ഹൃദയവും ഞങ്ങളുടെ പുഞ്ചിരികളുടെ ഉള്ളും നിങ്ങളാണ്, പ്രിയപ്പെട്ട അമ്മയ്ക്ക് മാതൃദിനാശംസകൾ!
- നിങ്ങളുടെ അതിരില്ലാത്ത സ്നേഹത്തിനും, അനന്തമായ ക്ഷമയ്ക്കും, നിരന്തരമായ പിന്തുണയ്ക്കും നന്ദി. എനിക്ക് ലോകം കാട്ടിയ അമ്മയ്ക്ക് സ്നേഹം നിറഞ്ഞ ആശംസകൾ!
- സ്നേഹം നിറഞ്ഞ ആലിംഗങ്ങൾ, വേദന നിറഞ്ഞ ത്യാഗങ്ങൾ, പകരമില്ലാത്ത പരിശുദ്ധമായ സ്നേഹം, ❤️ ഓരോ അമ്മമാർക്കും മാതൃദിനാശംസകൾ❤️!
- അവൾ ശക്തയാണ്, കനിവുള്ളവളാണ്, സുന്ദരിയാണ്, കരുതലും അനുകമ്പയും ഉള്ളവളാണ്. ലോകത്തെ ഓരോ മാതൃഹൃദയങ്ങൾക്കും ആശംസകൾ നേരുന്നു

Also Read: BSNL ധമാക്ക! ജിയോയും എയർടെലും മാറി നിൽക്കും, 70 ദിവസവും 3GB ഡാറ്റയും അൺലിമിറ്റഡ് കോളിങ്ങും


- അമ്മ- ‘അ’ അറിവിന്റെ ആദ്യപടി, ‘മ’ മാതൃത്തിന്റെ പരിപൂർണ രൂപം. പ്രിയപ്പെട്ട അമ്മയ്ക്ക് സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ!
- അമ്മ എന്ന രണ്ടക്ഷരത്തിൽ ലോകത്തിലെ മുഴുവനും നിറയുന്ന സ്നേഹമുണ്ട്. ഹാപ്പി മദേഴ്സ് ഡേ!
- നിസ്വാർത്ഥമായ സ്നേഹമാണ് ഓരോ അമ്മയും. എല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ!
- മാതാ, പിതാ, ഗുരു, ദൈവം… എന്റെ ജീവിതത്തിലെ ആദ്യത്തെ അധ്യാപികയ്ക്ക് ഹൃദയപൂർവ്വം സ്നേഹാശംസകൾ!
- സ്നേഹം നിറഞ്ഞ ആലിംഗങ്ങൾ, വേദന നിറഞ്ഞ ത്യാഗങ്ങൾ, പകരമില്ലാത്ത മാതൃസ്നേഹത്തിന് ആശംസകൾ! Happy Mothers Day
- സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെ കാവൽമാലാഖമാരാണ് അമ്മമാർ. ല്ലാ അമ്മമാർക്കും മാതൃദിനാശംസകൾ!
- ലോകത്തിലെ ഏറ്റവും വലിയ പോരാളി, അമ്മയ്ക്ക് സ്നേഹം നിറഞ്ഞ മാതൃദിനാശംസകൾ!
- പകരം വെക്കാനില്ലാത്ത പരിശുദ്ധ സ്നേഹത്തിന്, ഏറ്റവും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ നേരുന്നു…
- ഒരാളിൽ തന്നെ ശക്തിയും മൃദുത്വവും നിലനിൽക്കുമെന്ന് എന്നെ പഠിപ്പിച്ച സ്ത്രീക്ക്, മാതൃദിനാശംസകൾ.
- മാതൃദിനാശംസകൾ! ഭൂമിയിലെ ഏറ്റവും സുരക്ഷിതമായ ഇടം, എന്റെ അമ്മ.
- നീ എനിക്ക് ജീവൻ മാത്രമല്ല തന്നത്. ജീവിക്കാൻ കൊള്ളാവുന്നതെല്ലാം നീ എനിക്ക് തന്നു, മാതൃദിനാശംസകൾ!
- എനിക്ക് വേണ്ടി ചെയ്ത ത്യാഗത്തിന്, എനിക്കുവേണ്ടി ചെയ്ത ഓരോ പ്രാർത്ഥനയ്ക്കും, ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!
- എനിക്ക് തണലായും, സാന്ത്വനമായും, കരുത്തായും, കൂടെ നിന്ന എ്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!
- Happy Mother’s Day! സ്നേഹത്തിന്റെ മറുപേരാണ് അമ്മ. എന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് സന്തോഷം നിറഞ്ഞ ആശംസകൾ നേരുന്നു…
- അറിയും തോറും നിറയുന്ന സ്നേഹം… ത്യാഗത്തിന്റെയും കരുണയുടെയും സമർപ്പണത്തിന്റെയും സ്നേഹക്കടലിന് മാതൃദിനാശംസകൾ!
- എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹത്തിന് മാതൃദിനാശംസകൾ!
- Happy Mother’s Day! എന്നെ ശരിയായി വളർത്തിയ, എന്നെ അഗാധമായി സ്നേഹിച്ച, അമ്മ മനസ്സിന് ഊഷ്മളമായ ആശംസകൾ
- Happy Mother’s Day, ❤️. എന്നെ എന്നെക്കാൾ എപ്പോഴും വിശ്വസിച്ച ഹൃദയത്തിന് സ്നേഹാശംസകൾ നേരുന്നു…


- Happy Mother’s Day! എന്നെ ശരിയായി വളർത്തിയ, എന്നെ അഗാധമായി സ്നേഹിച്ച, അമ്മ മനസ്സിന് ഊഷ്മളമായ ആശംസകൾ
- Happy Mother’s Day, ❤️. എന്നെ എന്നെക്കാൾ എപ്പോഴും വിശ്വസിച്ച ഹൃദയത്തിന് സ്നേഹാശംസകൾ നേരുന്നു…


Mother’s Day Wishes Quotes
- ഒരു ശിശുവിന്റെ ഏറ്റവും വലിയ വിദ്യാലയം അമ്മയുടെ മടിത്തട്ടാണ്.- മഹാത്മഗാന്ധി
- സ്നേഹം എന്നാൽ അമ്മയാണ്. സന്തോഷത്തിന്റെ ഉറവിടവും അമ്മ തന്നെയാണ്- റൂമി
- അമ്മയുടെ കൈകൾ വാത്സല്യം കൊണ്ട് നിർമിച്ചതാണ്, ആ മടിത്തട്ടിൽ കുട്ടികൾ സമാധാനത്തോടെ ഉറങ്ങുന്നു.- വിക്ടർ ഹ്യൂഗോ
- ഞാൻ ഇന്ന് എന്താണോ അല്ലെങ്കിൽ എന്താകാൻ ആഗ്രഹിക്കുന്നുവോ, അതിന് കടപ്പെട്ടിരിക്കുന്നത് മാലാഖയായ എന്റെ അമ്മയോടാണ്- അബ്രഹാം ലിങ്കൺ
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile