50+ Happy Easter 2026 Wishes 2026 in Malayalam: പ്രിയപ്പെട്ടവർക്ക് നേരാം, ഹൃദയം നിറഞ്ഞ ഉയിർത്തെഴുന്നേൽപ്പിന്റെ ഈസ്റ്റർ ആശംസകൾ
Happy Easter 2026 Wishes 2026 in Malayalam: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ആവേശത്തോടെയും ഭക്തിയോടെയും ഈസ്റ്റർ ആഘോഷിക്കുന്നു. കുരിശുമരണത്തിന് മേൽ, ലോകത്തിന് പ്രകാശം തെളിയിച്ച് യേശുക്രിസ്തു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ പുതുക്കുന്ന സുദിനമാണിന്ന്. നിരാശയുടെ മേലുള്ള പ്രത്യാശ, ഇരുട്ടിന് മേലുള്ള പ്രകാശവുമായുള്ള മനുഷ്യരാശിയുടെ യാത്രയാണ് ഈ ദിനം ഓർമിപ്പിക്കുന്നത്.
Surveyഓരോ പെസഹയ്ക്കും ദുഃഖവെള്ളിയ്ക്കും ശേഷം ഈസ്റ്റർ വരുന്നു. കഷ്ടകാലത്തിനും ദുരിതത്തിനും ശേഷം ശുഭദിനം വരുമെന്ന പ്രത്യാശ കൂടി ഇതിലൂടെ സൂചിപ്പിക്കുന്നു. ഈ വർഷത്തെ നിങ്ങളുടെ ഈസ്റ്റർ ആഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ പ്രിയപ്പെട്ടവരെയും നെഞ്ചോട് ചേർക്കാം. ദൂരെയുള്ള നിങ്ങളുടെ സുഹൃത്തുക്കൾക്കും, കുടുംബാംഗങ്ങൾക്കും, സഹപ്രവർത്തകർക്കും ഈസ്റ്റർ ദിനാശംസകൾ ഷെയർ ചെയ്യാം.
വാട്സാപ്പ് സ്റ്റാറ്റസുകളായും ഇൻസ്റ്റാഗ്രാം ക്യാപ്ഷനുകളായും അയച്ചു നൽകാവുന്ന 50-ൽ അധികം ഹൃദ്യമായ ഈസ്റ്റർ ആശംസകൾ ഇവിടെ കൊടുക്കുന്നു. ചാറ്റ്ജിപിടി, ജെമിനി എഐ കളിനേക്കാൾ കൂടുതൽ മനോഹരവും സ്വാഭാവികവുമായ ആശംസകളാണ് നിങ്ങൾക്കായി പങ്കുവയ്ക്കുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെക്കാൻ പറ്റിയ ചിത്രങ്ങളും Quotes കളും ഒപ്പം നൽകുന്നു. ഓരോ വായനക്കാർക്കും, ഡിജിറ്റ് മലയാളത്തിന്റെ ഈസ്റ്റർ ആശംസകൾ നേരുന്നു.


Happy Easter 2026 Wishes 2026 in Malayalam

- കർത്താവിന്റെ ഉയിർത്തേഴുന്നേൽപ്പിൽ നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും സമൃദ്ധിയും നിറയട്ടെ…💙
- നിങ്ങൾക്കും കുടുംബത്തിനും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും ഈസ്റ്റർ ആശംസിക്കുന്നു!🙌🏼✝️
- മിശിഹയുടെ ഉത്ഥാനം, ലോകരക്ഷകന്റെ അനുഗ്രഹം നിറഞ്ഞ പുണ്യദിനത്തിൽ, ഏവർക്കും ഐശ്വര്യം നിറഞ്ഞ ഈസ്റ്റർ ആശംസകൾ!
- വിദ്വേഷം വെടിഞ്ഞ് സ്നേഹത്തോടെ ലോകത്തെ നയിക്കാം, സ്നേഹം നിറഞ്ഞ ഈസ്റ്റർ ആശംസകൾ നേരുന്നു…🤍⛪
- Happy Easter! സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ഈസ്റ്റർ ആശംസകൾ നിങ്ങൾക്ക് നേരുന്നു…❤️✝️
- ഹാപ്പി ഈസ്റ്റർ! സ്നേഹനിധിയായ മിശിഹായുടെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തിൽ പ്രതിഫലിക്കട്ടെ…💙
- കർത്താവിലും അവന്റെ അത്ഭുതങ്ങളിലും വിശ്വസിക്കും, വിജയത്തിന്റെ പാത അവൻ കാട്ടിത്തരും, 🤍❤️ഹാപ്പി ഈസ്റ്റർ!❤️🤍
- ഈ ഈസ്റ്റർ ഞായറാഴ്ച നിങ്ങളുടെ ആത്മാവിനെ ശാന്തതയാൽ നിറയ്ക്കട്ടെ. നിങ്ങളുടെ ജീവിതം സ്നേഹത്താലും പ്രത്യാശയാലും ഐശ്വര്യത്താലും അനുഗ്രഹീതമാകട്ടെ. ഈസ്റ്റർ ആശംസകൾ!✝️
- കർത്താവിന്റെ ഉയിർപ്പ് നിങ്ങളുടെ കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരട്ടെ. Happy Easter!🤍❤️
- ഈസ്റ്ററിന്റെ ആത്മാവെന്നത് പ്രത്യാശയും സ്നേഹവും സന്തോഷവുമാണ്. നിങ്ങൾക്കും കുടുംബത്തിനും ഈസ്റ്റർ ആശംസകൾ നേരുന്നു🕊️❤️
- ❤️ഹാപ്പി ഈസ്റ്റർ!❤️ അവൻ ഇവിടെ ഇല്ല; അവൻ ഉയിർത്തെഴുന്നേറ്റു! (ലൂക്കോസ് 24:6-7)
- Happy Easter!💙⛪ ഏവർക്കും ഐശ്വര്യപൂർണ്ണമായ ഈസ്റ്റർ നേരുന്നു.
- നന്മയുടെയും വെളിച്ചത്തിന്റെയും തിരുനാൾ ആശംസകൾ നേരുന്നു, ഹാപ്പി ഈസ്റ്റർ!🥚
- ഇരുളിനു ശേഷം വെളിച്ചമെന്ന പോലെ, ഓരോ തകർച്ചയ്ക്ക് ശേഷവും ഉയിർത്തെഴുന്നേൽപ്പുണ്ടാകും, Happy Easter!🕊️🥚
- സ്നേഹത്തിന്റെയും സമാധാനത്തിന്റെയും കരുണയുടെയും തിരുനാൾ. നിങ്ങൾക്കും കുടുംബത്തിനും ഈസ്റ്റർ ദിനാശംസകൾ നേരുന്നു…
- ഹാപ്പി ഈസ്റ്റർ!✝️ ലോകനന്മയ്ക്കായി കുരിശിലേറ്റ്, പ്രത്യശയായി ഉയിർത്തെഴുന്നേറ്റ ക്രിസ്തുദേവൻ നിങ്ങളുടെ ജീവിതത്തിൽ എന്നും തുണയുണ്ടാകട്ടെ.
- കുരിശിലെ സഹനത്തിനൊടുവിൽ ഉയിർപ്പിന്റെ പ്രകാശം, ഏവർക്കും ഈസ്റ്റർ ആശംസകൾ നേരുന്നു!🙌🏼
- തിന്മയുടെ മേൽ നന്മ വിജയിച്ച, പുനരുജ്ജീവനത്തിന്റെ ഈസ്റ്റർ ദിനം. എല്ലാവർക്കും ഈസ്റ്റർ ആശംസകൾ!🕊️
- സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ നിങ്ങളുടെ ജീവിതത്തിലും മനസ്സിലും വിരുന്നെത്തട്ടെ. 🥚Happy Easter!🥚
- പുതിയ പ്രഭാതം, പുതിയ ജീവിതം, പുതിയ പ്രത്യാശ, പുതിയ സന്തോഷം, ഹാപ്പി ഈസ്റ്റർ!🤍❤️
- “സ്നേഹം മരണത്തേക്കാൾ ശക്തമാണെന്ന് തെളിയിച്ച ദിനം, ഹാപ്പി ഈസ്റ്റർ!
ആത്മീയ ഈസ്റ്റർ ആശംസകൾ

- നമ്മുടെ ഹൃദയങ്ങളിൽ ക്രിസ്തു ഉയിർത്തെഴുന്നേൽക്കട്ടെ, സ്നേഹവും പ്രത്യാശയുമായി. കർത്താവിൽ വിശ്വസിക്കുവിൻ. ✝️Happy Easter!💙
- മിശിഹാ ഉയിർത്തെഴുന്നേറ്റു, ⛪ഹല്ലേലൂയ! ഈസ്റ്റർ ആശംസകൾ!✝️
- കുരിശിലെ സഹനത്തിനൊടുവിൽ മഹത്വത്തിന്റെ ഉയിർപ്പ്; നിങ്ങളോടൊപ്പം ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പ്രതിരൂപമായ കർത്താവ് ഒപ്പമുണ്ട്, ഈസ്റ്റർ ആശംസകൾ!🤍❤️
- ഹാപ്പി ഈസ്റ്റർ! ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു…
- ഉയിർത്തെഴുന്നേറ്റ ക്രിസ്തുദേവൻ നിങ്ങളുടെ വഴികളിൽ വെളിച്ചമാകട്ടെ. 💙ഹാപ്പി ഈസ്റ്റർ!💙
- Iam the truth and life- കർത്താവ് നിങ്ങളുടെ ജീവിതത്തിന് വെളിച്ചം കാട്ടട്ടെ, ഹാപ്പി ഈസ്റ്റർ!❤️🥚🙌🏼
- വിശുദ്ധമായ നോമ്പിനും പ്രാർത്ഥനകൾക്കും ഒടുവിൽ പ്രത്യശയുടെ ഈസ്റ്റർ! ഓരോ വിശ്വാസികൾക്കും ഈസ്റ്റർ ആശംസകൾ!🤍🥚


Also Read: സുവർണ ജൂബിലി സർപ്രൈസ്! Apple App Store ൽ ഇനി മലയാള തിളക്കം
Happy Easter 2026 Quotes in Malayalam

- “ഈസ്റ്ററിന്റെ ഏറ്റവും വലിയ സമ്മാനം പ്രത്യാശയാണ്.” – ബേസിൽ ഹ്യൂം⛪
- “വിശ്വസിക്കുന്നവന് സകലവും സാധ്യമാണ്.”—മർക്കൊസ് 9:23.💙
- “കാണാതെ വിശ്വസിച്ചവർ ഭാഗ്യവാന്മാർ.” —യോഹന്നാൻ 20:29.✝️
- “യഹോവയിൽ പ്രത്യാശയുള്ളവരേ, ശക്തരായിരിക്കുക, ധൈര്യപ്പെട്ടിരിക്കൂ” —സങ്കീർത്തനം 31:2.🤍🙌🏼
- “കർത്താവു യഥാർത്ഥമായി ഉയിർത്തെഴുന്നേറ്റു!”- ലൂക്കോസ് 24:34:❤️
- “ഈസ്റ്റർ നമുക്ക് പറഞ്ഞുതരുന്നത് സഹനങ്ങളിൽ നിന്ന് സന്തോഷത്തിലേക്ക് ഒരു വഴിയുണ്ടെന്നാണ്.”- പോപ്പ് ഫ്രാൻസിസ്❤️
- “നിരാശയിലേക്ക് നിങ്ങളെത്തന്നെ തള്ളിവിടരുത്. നമ്മൾ ഈസ്റ്റർ ജനതയാണ്, ഹല്ലേലൂയ നമ്മുടെ ഗാനമാണ്.” – ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ🤍💙

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile