റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ജൂണിലേക്ക് നീട്ടി
സുതാര്യത ഉറപ്പാക്കുകയും അർഹരിലേക്ക് ആനുകൂല്യങ്ങൾ എത്തുന്നതിനും ഇത് സഹായകമാകും
ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കും
ഇന്ത്യൻ പൗരന്മാരുടെ വളരെ പ്രധാനപ്പെട്ട രേഖകളിൽ ഒന്നാണ് റേഷൻ കാർഡ് (Ration Card). ഭക്ഷ്യധാന്യങ്ങൾ ഉൾപ്പടെയുള്ളവ റേഷനായി പൊതുവിതരണ കേന്ദ്രങ്ങളിൽ നിന്നും കിഴിവോട് കൂടിയോ സൗജന്യമായോ ലഭിക്കണമെങ്കിൽ റേഷൻ കാർഡ് (Ration Card) കൂടിയേ തീരൂ. അതിനാൽ തന്നെ റേഷൻ കാർഡ് (Ration Card) ഒരു നിർണായക രേഖയാകുന്നു. റേഷൻ കാർഡ് (Ration Card) ആധാറു(Aadhaar)മായി ബന്ധിപ്പിക്കേണ്ട സമയപരിധി നീട്ടിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. 2023 മാർച്ച് 31 ആയിരുന്നു ആദ്യത്തെ കാലാവധിയെങ്കിൽ ഇപ്പോൾ അത് 2023 ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്.
റേഷൻ കാർഡു(Ration Card)കളിൽ സുതാര്യത ഉറപ്പാക്കുകയും അര്ഹരിലേക്ക് തന്നെയാണ് ആനുകൂല്യങ്ങൾ എത്തുന്നതെന്ന് ഉറപ്പുകയും ചെയ്യാൻ ആധാറുമായി ബന്ധിപ്പിക്കുന്നത് സഹായിക്കും. ഒപ്പം ഡ്യൂപ്ലിക്കേറ്റ്, വ്യാജ കാർഡുകൾ എന്നിവ ഇല്ലാതാക്കാനും സഹായിക്കും.ആധാറും (Aadhaar) റേഷനും ഇതിനകം ലിങ്ക് ചെയ്‌തിട്ടില്ലെങ്കിൽ, ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും ആധാറും (Aadhaar) റേഷനും എങ്ങനെ ലിങ്ക് ചെയ്യാമെന്ന് അറിഞ്ഞിരിക്കൂ.
ആധാർ കാർഡും റേഷൻ കാർഡും (Ration Card) ഓൺലൈനായി ലിങ്ക് ചെയ്യാനുള്ള മാർഗം
കേരളത്ത്തിന്റെ പൊതുവിതരണ സംവിധാനത്തിന്റെ വെബ്സൈറ്റ് തുറക്കുക. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പോർട്ടൽ ഉണ്ടായിരിക്കും.