Digit.in
  • വാർത്തകൾ
  • How To
  • ഫീച്ചേഴ്സ്
  • വിഷ്വൽ സ്റ്റോറീസ്
  • English
  • Hindi
  • Tamil
  • Kannada
  • Telugu
  • Malayalam
  • Bangla
  • Marathi
Login / Register is disabled Login
Home » News » General » Gmail Account Deletion: ഡിസംബർ 1 മുതൽ ഈ Gmail അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും

Gmail Account Deletion: ഡിസംബർ 1 മുതൽ ഈ Gmail അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും

By Nisana Nazeer | Updated on 25-Nov-2023
Add DIGIT as a preferred source
Follow Us on Google News Follow Us
HIGHLIGHTS

അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന നടപടികൾ ഗൂഗിൾ അ‌ടുത്ത ആഴ്ച ആരംഭിക്കും

രണ്ട് വർഷക്കാലമായി ഉപയോഗിക്കാത്ത അ‌ക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്തുതുടങ്ങുക

ആക്റ്റീവ് അല്ലാത്ത അ‌ക്കൗണ്ടുകൾ വൻ സാമ്പത്തിക ചെലവ് വരുത്തിവയ്ക്കുന്നു

Gmail Account Deletion: ഡിസംബർ 1 മുതൽ ഈ Gmail അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും
Nisana Nazeer Nisana Nazeer
25-Nov-2023

Gmail അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്ന നടപടികൾ ഗൂഗിൾ അ‌ടുത്ത ആഴ്ച ആരംഭിക്കും.ആക്റ്റീവ് അല്ലാത്ത അ‌ക്കൗണ്ടുകൾ വൻ സാമ്പത്തിക ചെലവ് വരുത്തിവയ്ക്കുന്നു എന്ന് മാത്രാമല്ല സുരക്ഷാ ഭീഷണികളും ഉയർത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഉപയോഗിക്കാത്ത അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ ഗൂഗിൾ തീരുമാനിച്ചത്.

Digit.in Survey
✅ Thank you for completing the survey!

Gmail ഡിലീറ്റ് ചെയ്യുന്നതിൽ നിന്ന് ഒഴിവാക്കിയ അക്കൗണ്ടുകൾ

ജിമെയിൽ, ഫോട്ടോകൾ, ഡ്രൈവ് ഡോക്യുമെന്റുകൾ, കോൺടാക്റ്റുകൾ എന്നിങ്ങനെയുള്ള ഗൂഗിൾ സേവനങ്ങൾ കഴിഞ്ഞ രണ്ട് വർഷക്കാലമായി ഉപയോഗിക്കാത്ത അ‌ക്കൗണ്ടുകളാണ് ഡിസംബർ 1 മുതൽ ഗൂഗിൾ ഡിലീറ്റ് ചെയ്തുതുടങ്ങുക. വിദ്യാഭ്യാസം, ബിസിനസ് തുടങ്ങിയവയുമായി ലിങ്ക് ചെയ്തിരിക്കുന്ന ഗൂഗിൾ അ‌ക്കൗണ്ടുകളെ നടപടിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അ‌തേപോലെ, യൂട്യൂബ്, ബ്ലോഗ് തുടങ്ങിയ അ‌ക്കൗണ്ടുകളെയും ഡിലീറ്റ് ചെയ്യുന്ന അ‌ക്കൗണ്ടുകളുടെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Gmail അക്കൗണ്ട് ഡിലീറ്റ് ആകാതിരിക്കാൻ….

അ‌ക്കൗണ്ടുകൾ ലിങ്ക് ചെയ്‌തിരിക്കുന്ന ഇമെയിൽ വിലാസങ്ങളിലേക്കും ഗൂഗിൾ നടപടി സംബന്ധിച്ച അറിയിപ്പുകൾ അയച്ചിരുന്നു. ഇതുവഴി തങ്ങളുടെ അ‌ക്കൗണ്ട് നില നിർത്താനുള്ള അ‌വസരം ഉപയോക്താക്കൾക്ക് ഗൂഗിൾ നൽകുന്നു. അ‌ക്കൗണ്ട് നഷ്ടമാകാതിരിക്കാൻ എന്തൊക്കെ ചെയ്യണമെന്നും ഗൂഗിൾ ഈ മുന്നിറയിപ്പിൽ വിശദീകരിക്കുന്നുണ്ട്.

ഡിസംബർ 1 മുതൽ ഉപയോഗിക്കാത്ത Gmail അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും
ഡിസംബർ 1 മുതൽ ഉപയോഗിക്കാത്ത Gmail അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും

ജിമെയിൽ അ‌ക്കൗണ്ടുകൾ എന്തുകൊണ്ട് ഡിലീറ്റ് ചെയ്യുന്നു?

ഗൂഗിൾ അ‌ക്കൗണ്ട് ഉപയോഗപ്പെടുത്തിയാലും ഇല്ലെങ്കിലും അ‌വരുടെ അ‌ക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ പാസ്വേഡുകൾ, ഹിസ്റ്ററി, ആക്ടിവിറ്റി, തുടങ്ങി നിരവധി വിവരങ്ങൾ ഗൂഗിൾ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിക്കുക എന്നത് ചെലവേറിയ കാര്യമാണ്. ഉപയോഗിക്കാത്ത അ‌ക്കൗണ്ടുകളുടെ വിവരങ്ങളും ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു.

കൂടുതൽ വായിക്കൂ: Poco X6 Neo spotted: Poco X6 Neo എന്ന പുത്തൻ ഫോൺ അവതരിപ്പിക്കാൻ ഒരുങ്ങി പോക്കോ

ജിമെയിൽ അ‌ക്കൗണ്ട് എങ്ങനെ നിലനിർത്താം

അ‌ക്കൗണ്ട് സംരക്ഷിക്കാനുള്ള വഴിയും അ‌വസരവും ഗൂഗിൾ നൽകുന്നുണ്ട്. രണ്ടു വർഷമോ അ‌തിലേറെയോ ആയി ഉപയോഗിക്കുന്നില്ലാത്ത അ‌ക്കൗണ്ടുകളാണ് ഗൂഗിൾ നോട്ടമിട്ടിരിക്കുന്നത്. ഏറെ നാളായി ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന ഗൂഗിൾ അ‌ക്കൗണ്ട് ഉപയോഗപ്പെടുത്തി ഒരു ഇമെയിൽ അ‌യയ്ക്കുകയോ, യൂട്യൂബിൽ ഒരു പാട്ടുകേൾക്കുകയോ ചെയ്താൽ നിസാരമായി അ‌ക്കൗണ്ട് സംരക്ഷിക്കാം.

ഒരിക്കൽ ഒരു ഗൂഗിൾ അക്കൗണ്ട് ഇല്ലാതാക്കിയാൽ, അതേ ജിമെയിൽ വിലാസം നിലനിർത്താനോ വീണ്ടെടുക്കാനോ സാധിക്കില്ല. ഗൂഗിൾ അ‌ക്കൗണ്ട് ഡിലീറ്റ് ആയാൽ ഐഡി മാത്രമല്ല, അ‌തോടൊപ്പം അ‌തിൽ സൂക്ഷിച്ചിട്ടുള്ള വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളും ഡിലീറ്റ് ആകും.

Nisana Nazeer

Nisana Nazeer

Latest Article
വെറും 200 രൂപയ്ക്ക് Airtel ബോക്സ് ഓഫീസ് പ്ലാൻ! ആമസോൺ പ്രൈമും വമ്പൻ OTT ഓഫറുകളും 30GB ഡാറ്റയും വെറും 200 രൂപയ്ക്ക് Airtel ബോക്സ് ഓഫീസ് പ്ലാൻ! ആമസോൺ പ്രൈമും വമ്പൻ OTT ഓഫറുകളും 30GB ഡാറ്റയും
50MP Zeiss ക്യാമറ സ്റ്റൈലിഷ് Vivo 5G ഇപ്പോൾ വാങ്ങിയാൽ വൻ ലാഭം, ആമസോണിൽ ഓഫർ! 50MP Zeiss ക്യാമറ സ്റ്റൈലിഷ് Vivo 5G ഇപ്പോൾ വാങ്ങിയാൽ വൻ ലാഭം, ആമസോണിൽ ഓഫർ!
ബ്ലേഡ് ഇല്ലാത്ത സീലിംഗ് ഫാനോ? എസിയെ വെല്ലുന്ന Bladeless Ceiling Fan വൻ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം ബ്ലേഡ് ഇല്ലാത്ത സീലിംഗ് ഫാനോ? എസിയെ വെല്ലുന്ന Bladeless Ceiling Fan വൻ ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാം
Nothing Phone 3 വാങ്ങാൻ ഇതിലും നല്ല സമയം വേറെയില്ല! ഫ്ലിപ്കാർട്ടിനേക്കാൾ വൻ ഓഫറിൽ ആമസോണിൽ Nothing Phone 3 വാങ്ങാൻ ഇതിലും നല്ല സമയം വേറെയില്ല! ഫ്ലിപ്കാർട്ടിനേക്കാൾ വൻ ഓഫറിൽ ആമസോണിൽ
Jio അല്ലാതെ പിന്നാര് തരും? മാസം Rs 300 നിരക്കിൽ ഒരു വർഷത്തേക്ക് ടെൻഷൻ ഫ്രീ! 120GB അധിക ഡാറ്റയും Jio അല്ലാതെ പിന്നാര് തരും? മാസം Rs 300 നിരക്കിൽ ഒരു വർഷത്തേക്ക് ടെൻഷൻ ഫ്രീ! 120GB അധിക ഡാറ്റയും
Most Searched Mobile Phones
  • Best Phones Under 10000
  • Best Phones Under 20000
  • Best Phones Under 30000
  • Upcoming Phones in 2026
  • Latest Mobile Phones
Latest Phones
  • Google Pixel 11
  • Google Pixel 11 Pro
  • Google Pixel 11 Pro XL
  • Samsung Galaxy Z Flip 8
  • Samsung Galaxy Z Fold 8
Mobile Recharge Plans
  • Airtel Recharge Plans
  • BSNL Recharge Plans
  • Reliance JIO Recharge Plans
  • VI Recharge Plans
Tips and Tricks
  • Monsoon Tips: പെരുമഴക്കാലത്ത് Smartphone, Gadgets സൂക്ഷിച്ച് ഉപയോഗിക്കണം, ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ!
  • Aadhaar Card Online: വിവാഹശേഷമോ മറ്റോ പേരും അഡ്രസും മാറ്റണമെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്! Tech Tips
  • കൊടും ചൂട്! Fan Speed കുറവാണോ? Simple Tricks-ൽ പരിഹാരം നിങ്ങൾക്ക് തന്നെ ചെയ്യാം…
  • Magsafe Power Bank Deals: പകുതി വിലയ്ക്ക് 10000mAh വയർലെസ് പവർബാങ്കുകൾ വാങ്ങാം, അതും 2000 രൂപയിൽ താഴെ…
  • Best Budget Plans: അൺലിമിറ്റഡ് കോളിങ്ങും ആവശ്യത്തിന് ഡാറ്റയുമുള്ള Airtel പ്ലാനുകൾ, 500 രൂപയ്ക്ക് താഴെ!
  • icon
  • icon
  • icon
  • icon
SUBSCRIBE Subscribe for the industry's biggest tech news
Enter your email to get notified about our new solutions
By submitting your email, you agree to our
Terms and Privacy Notice.
CONNECT WITH US
  • icon Times Center, FC-6, 1st Floor, Sector 16A, Film City, Noida - 201301
  • icon (+91-120-6776999)
    (1800 121 0005)
  • icon Suggestion: editor@digit.in
    Business: business@digit.in
    Website: sales@digit.in
© 2026 Digit.in, All rights reserved
  • icon
  • icon
  • icon
  • icon
icon
  • About Us
  • Contact Us
  • Advertise with us
  • Regulatory
  • Terms & Conditions
  • Privacy Policy
  • Disclaimer
© 2026 Digit.in, All rights reserved
Digit.in
Logo
Digit.in
Logo