കോവിഡിന്റെ പശ്ചാത്തലത്തിൽ ഇപ്പോൾ ഫേസ്ബുക്ക് ,വാട്ട്സ് ആപ്പ് അടക്കമുളള ആപ്ലികേഷനുകൾ നമുക്ക് പലതരത്തിലുള്ള കോവിഡ് സംബന്ധിച്ചുള്ള ഇൻഫർമേഷനുകൾ നൽകുന്നതിന് പല സൗകര്യങ്ങളും ഇപ്പോൾ ഒരുക്കിയിരിക്കുന്നു .വാട്ട്സ് ആപ്പിൽ MyGov Corona Helpdesk എന്ന ഹെൽപ്പ് ഡെസ്ക്ക് ആണ് ഇതിന്നായി വാട്ട്സ് ആപ്പിലും സൗകര്യം ഒരുക്കിയിരിക്കുന്നത് .
Survey
✅ Thank you for completing the survey!
നിങ്ങൾക്ക് മെസേജ് അയച്ചു തന്നെ കൊറോണയുടെ വാർത്തകൾ അറിയുവാൻ സാധിക്കുന്നതാണ് .+ 91 90131 51515 എന്ന നമ്പറിലേക്ക് നിങ്ങൾക്ക് ഇത്തരത്തിൽ കൊറോണയെക്കുറിച്ചുള്ള വാർത്തകൾക്ക് ആശ്രയിക്കാവുന്നതാണ് .എന്നാൽ ഇപ്പോൾ ഇതാ നമ്മളുടെ സ്മാർ ഫോണിൽ ഉള്ള GOOGLE MAPS എന്ന ആപ്ലിക്കേഷനുകളും കോറോണയെ സംബന്ധിച്ചുള്ള വിവരങ്ങൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നു .
പുതിയ കുറെ ഫീച്ചറുകളാണ് ഈ കോവിഡ് സമയത്തു GOOGLE MAPS ഉൾപ്പെടുത്തിയിരിക്കുന്നത് .പബ്ലിക്ക് ട്രാൻസ്പോർട്ടുകളിലുള്ള തിരക്കുകളും COVID-19 ചെക്ക് പോയിൻറ്റുകളും കൂടാതെ മെഡിക്കൽ ഫെസിലിറ്റി അടക്കമുള്ള വിവരങ്ങളും ഇപ്പോൾ GOOGLE MAP അറിയിക്കുന്നതാണ് .ഈ പുതിയ ഫെസിലിറ്റി ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലും കൂടാതെ IOS സ്മാർട്ട് ഫോണുകളിലും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്