സ്വർണവില താഴേയ്ക്ക്! 41,000ൽ താഴെ ഒരു പവന് വില

HIGHLIGHTS

ഇന്ന് സംസ്ഥാനത്തെ സ്വർണവില താഴ്ന്നു

40,000 രൂപയിൽ കുറവാണ് ഒരു പവൻ സ്വർണത്തിന്റെ വില

വെള്ളി നിരക്കിലും ഇന്ന് വ്യത്യാസമുണ്ട്

സ്വർണവില താഴേയ്ക്ക്! 41,000ൽ താഴെ ഒരു പവന് വില

തുടർച്ചയായി വർധനവ് ഉണ്ടായ ശേഷം, സംസ്ഥാനത്തെ സ്വർണവില ഇന്ന് (Gold price today) കുത്തനെ താഴ്ന്നു. ഇന്ന് വീണ്ടും 320 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപ കഴിഞ്ഞ ദിവസം കുറഞ്ഞിരുന്നു. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 40000ലും താഴെയായി. അതായത്, വിപണിയിൽ ഒരു പവൻ സ്വർണത്തിന് (22 കാരറ്റ്) ഇന്നത്തെ വില 40,720 രൂപയാണ്.

Digit.in Survey
✅ Thank you for completing the survey!

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില (gold price kerala) 40 രൂപ കുറഞ്ഞു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി 65 രൂപ ഉയർന്നിരുന്നു. ഇതോടെ, ഇന്നത്തെ വിപണി വില 5090 രൂപയിലേക്ക് വീണു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും കുറവുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 35 രൂപ കുറഞ്ഞതോടെ, വിപണി വില 4205 രൂപയിൽ എത്തി. 

വെള്ളി- ഇന്നത്തെ വില

സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വില(Silver price today)യിലും കുറവുണ്ടായി. തുടർച്ചയായ മൂന്നാം ദിവസമാണ് വെള്ളിയുടെ വില ഇടിയുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞതോടെ വിപണിയിലെ വില 74 രൂപയായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സമാനമായി ഒരു രൂപ വീതം കുറഞ്ഞിരുന്നു. അതേ സമയം, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം  ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയായി.

22 കാരറ്റ് സ്വര്‍ണവില- ഇന്ന്

1 ഗ്രാം- 5,090 രൂപ
8 ഗ്രാം- 40,720 രൂപ
10 ഗ്രാം- 50,900 രൂപ

24 കാരറ്റ് സ്വര്‍ണവില- ഇന്ന്

1 ഗ്രാം – 5,553 രൂപ
8 ഗ്രാം – 44,424 രൂപ
10 ഗ്രാം – 55,530 രൂപ

ജനുവരി മാസത്തിലെ സ്വർണ വില നിരക്കുകൾ (gold rate) ചുവടെ നൽകുന്നു. 

  • ജനുവരി 1: 40480 രൂപ
  • ജനുവരി 2: 40,360 രൂപ
  • ജനുവരി 3: 40,760 രൂപ
  • ജനുവരി 4: 40,880 രൂപ
  • ജനുവരി 5: 41,040 രൂപ
  • ജനുവരി 6:  40,720 രൂപ

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo