ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്
എന്നാൽ വെള്ളി വില ഇന്ന് വർധിച്ചു
ഇന്ന് സംസ്ഥാനത്തെ സ്വർണവില (Today's gold price) താഴേക്ക്. ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണത്തിന്റെ വിപണിവില 44,880 രൂപയായി. കഴിഞ്ഞ 2 ദിവസങ്ങളിലായി 640 രൂപ വർധിച്ച് 45,000 രൂപയ്ക്ക് അടുത്തെത്തിയ സ്വർണവിലയിലാണ് ഇന്ന് നേരിയ കുറവുണ്ടായത്.
SurveyGold price update
ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് (Gold rate latest) വിപണിവില 5610 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 46875 രൂപയുമാണ് വിപണിയിലെ വില. അതേ സമയം, 45,000 രൂപയിലെത്തിയ ഏപ്രിൽ 5നാണ് സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തിയത്.
Silver price update
ഇന്ന് സംസ്ഥാനത്തെ വെള്ളി വില (Silver rate) വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 1 രൂപ കൂടിയതോടെ വിപണി വില 82 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് 103 രൂപയാണ് വില.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile
