ഇന്നും ഉയർന്നുപൊങ്ങിയ സ്വർണവില 45,000 തൊടുമോ?

HIGHLIGHTS

അടുത്ത 2 ദിവസങ്ങളിലായി മൊത്തം 640 രൂപ വർധിച്ചു

വിഷു അടുക്കുമ്പോൾ സ്വർണവില കൂടുന്നത് ഒട്ടും ആശ്വാസകരമായ വാർത്തയല്ല

ഇന്ന് വെള്ളിവിലയിലും മാറ്റമുണ്ട്

ഇന്നും ഉയർന്നുപൊങ്ങിയ സ്വർണവില 45,000 തൊടുമോ?

സംസ്ഥാനത്തെ സ്വർണവില ഇന്ന് (Today's gold price) വൻ കുതിപ്പിലേക്ക്. ഇന്ന് ഒരു പവൻ സ്വർണത്തിന് 400 രൂപ ഉയർന്നു. കഴിഞ്ഞ ദിവസവും സ്വർണവില 240 രൂപ വർധിച്ചതോടെ, അടുത്ത 2 ദിവസങ്ങളിലായി മൊത്തം 640 രൂപയാണ് കൂടിയത്.

Digit.in Survey
✅ Thank you for completing the survey!

Gold news latest

ഇതോടെ ഇന്ന് സ്വർണത്തിന്റെ (Gold rate) വിപണിവില  44,960 രൂപയായി. വീണ്ടും സ്വർണം 45,000 തൊടുമെന്ന സൂചനയാണ് ഇന്നത്തെ വിലക്കയറ്റം സൂചിപ്പിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണിവില 5620 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 4680 രൂപയുമായി.

സ്വർണം കുതിച്ചുചാടി; വിപണിവില 45,000 തൊടുമോ?

Silver rate update

ഇന്ന് സംസ്ഥാനത്തെ വെള്ളിവില(Silver price)യിലും മാറ്റമുണ്ട്. ഇന്ന് ഒരു ഗ്രാം വെള്ളിയ്ക്ക് 1 രൂപ കൂടി, വിപണി വില 81 രൂപയായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് വില ഉയർന്ന് 103 രൂപയിലെത്തിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo