കേരളത്തിൽ സ്വർണവില കുതിക്കാൻ തുടങ്ങുന്നു. ഇന്ന് സംസ്ഥാനത്തെ Gold price വർധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 44,480 രൂപയായി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ന് 30 രൂപ വർധിച്ച് 5560 രൂപ എന്ന വിലയിലെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 25 രൂപയും വർധിച്ചിട്ടുണ്ട്. ഇതോടെ വിപണിവില 4610 രൂപയായി.
കഴിഞ്ഞ ശനിയാഴ്ച കുറഞ്ഞ സ്വർണവില തൊട്ടടുത്ത 2 ദിവസങ്ങളിലും മാറ്റമില്ലാതെ തുടരുകയായിരുന്നു. എന്നാൽ ഇന്ന് Gold rate വർധിക്കുന്നത് വിപണി എങ്ങോട്ടെന്നുള്ള ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
മെയ് 30: 44,360 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 31: 44,680 രൂപ- ഒരു പവന് 320 രൂപ വർധിച്ചു
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ജൂൺ 3: 44,240 രൂപ- ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു
ജൂൺ 4: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 5: 44,240 രൂപ- സ്വർണവിലയിൽ മാറ്റമില്ല
ജൂൺ 6: 44,480 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
ഇന്ന് സംസ്ഥാനത്ത് വെള്ളിവില മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം സാധാരണ വെള്ളി 78 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയാകട്ടെ 103 രൂപ എന്ന വിപണിവിലയിൽ തുടരുന്നു.