ജൂണിലെ രണ്ടാം ദിനം സ്വർണവില കുതിക്കുന്നു. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിവില 44,800 രൂപയാണ്. ഇന്നലെ സ്വർണവില ഒരു പവന് 120 രൂപ കുറഞ്ഞിരുന്നു. എന്നാൽ Gold rate ഇന്ന് കുതിക്കുന്നത് മെയ് മാസത്തിലെ ആദ്യ വാരത്തിന് സമാനമാകുമോ എന്നാണ് വിപണിയിലെ ആശങ്ക.ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 30 രൂപ വർധിച്ച് 5600 രൂപയിൽ എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണമാകട്ടെ 4645 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
മെയ് 26: 44,520 രൂപ- ഒരു പവന് 120 രൂപ കുറഞ്ഞു
മെയ് 27: 44,440 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 28: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 29: 44,440 രൂപ- സ്വർണവിലയിൽ മാറ്റമില്ല
മെയ് 30: 44,360 രൂപ- ഒരു പവന് 80 രൂപ കുറഞ്ഞു
മെയ് 31: 44,680 രൂപ- ഒരു പവന് 320 രൂപ വർധിച്ചു
ജൂൺ 1: 44,560 രൂപ- ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
ജൂൺ 2: 44,800 രൂപ- ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു
സംസ്ഥാനത്ത് വെള്ളി വിലയും വർധിച്ചു. ഇന്ന് ഒരു ഗ്രാം സാധാരണ വെള്ളിയ്ക്ക് 79 രൂപയാണ് വില. ഒരു രൂപയാണ് വർധനവ് ഉണ്ടായിരിക്കുന്നത്. ഹാൾമാർക്ക് വെള്ളിയ്ക്ക് മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് ഇന്നത്തെ വിപണിവില 103 രൂപയാണ്.