HIGHLIGHTS
ഇന്ന് വീണ്ടും സ്വർണവില ഉയർന്നു
തുടർച്ചയായി മൂന്നാം ദിവസവും നിരക്ക് വർധിച്ചു
ഇതോടെ, സ്വർണവില പവന് 41,000 കടന്നു
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു (Gold prie hike). ഇന്ന് ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വില 41000യിൽ അധികമായി. അതായത്, ഇന്നത്തെ വിപണി വില (Market price) 41,040 രൂപയാണ്. തിങ്കളാഴ്ച ഒഴികെ പുതുവർഷത്തിലെ നാല് ദിവസങ്ങളിലും കേരളത്തിൽ സ്വർണവിലയിൽ (Gold price Kerala) വർധനവ് ഉണ്ടായിരിക്കുകയാണ്. ഇതിൽ തന്നെ ചൊവ്വാഴ്ച മുതൽ തുടർച്ചയായി സ്വർണനിരക്ക് കൂടുന്നുണ്ട്. മൂന്ന് ദിവസം കൊണ്ട് 680 രൂപയുടെ വർധനവാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്.
Surveyഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെയും വില 20 രൂപ വർധിച്ചും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില ഇതോടെ 5130 രൂപയിൽ എത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 4240 രൂപയുമായി.
സ്വർണവില റെക്കോഡ് നിരക്കിലേക്ക് കുതിക്കുമ്പോഴും വെള്ളി വില (Silver price) ആശ്വാസം നൽകുന്നതാണ്. സംസ്ഥാനത്ത് ഇന്ന് വെള്ളിയുടെ വിലയിൽ കുറവുണ്ട്. അതായത്, ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണി വില 75 രൂപയായി. കഴിഞ്ഞ ദിവസവും സമാനമായി ഒരു രൂപ കുറഞ്ഞ് 76 രൂപയിൽ വിപണി വില എത്തിയിരുന്നു. ഇതുകൂടാതെ, ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ല. അതായത്, ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയ്ക്ക് ഇപ്പോൾ 90 രൂപയാണ്.
ജനുവരി മാസത്തിലെ സ്വർണ വില നിരക്കുകൾ (gold rate) ചുവടെ നൽകുന്നു.
ജനുവരി 1: 40480 രൂപ
ജനുവരി 2: 40,360 രൂപ
ജനുവരി 3: 40,760 രൂപ
ജനുവരി 4: 40,880 രൂപ
ജനുവരി 5: 41,040 രൂപ
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile