കേരളത്തിൽ സ്വർണവില കുറഞ്ഞു; ഇന്നത്തെ Gold Price അറിയാം, പവന് 200 രൂപയുടെ മാറ്റം!

സംസ്ഥാനത്ത് Gold Price കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന് 200 രൂപയുടെ കുറവുണ്ടായി. ഒരു പവന് ഇന്ന് 1,16,240 രൂപയാണ് വില. കഴിഞ്ഞ ദിവസം രാവിലെ സ്വർണനിരക്ക് മാറ്റമില്ലാതെ വ്യാപാരം നടത്തി. എന്നാൽ വൈകുന്നേരം സ്വർണവില ഉയർന്നിരുന്നു. ഇന്ന് വീണ്ടും സ്വർണനിരക്ക് കുറഞ്ഞു. ഇത് വാങ്ങാൻ പ്ലാനുള്ളവർക്ക് വലിയ ആശ്വാസമാണെന്ന് പറയാനാകില്ല.

ചൊവ്വാഴ്ച രാവിലെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന്റെ വില 1,15,800 രൂപയായിരുന്നു. ഒരു ഗ്രാമിന് ഇന്നലെ രാവിലെ വ്യാപാരം നടത്തിയത് 14,475 രൂപയാകുന്നു. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നലെ വൈകുന്നേരത്തെ വില 1,16,440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 14,555 രൂപയായിരുന്നു.

Gold Price Kerala Update

ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വര്‍ണത്തിന്റെ വില 116240 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപ കുറഞ്ഞ് 14530 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ ഗ്രാമിന് വില 11940 രൂപയാണ്. 18 കാരറ്റ് സ്വർണത്തിന് പവന് വില 95520 രൂപയാണ്.

Silver Price Kerala

കേരളത്തിൽ വെള്ളിയുടെ വിലയിൽ മാറ്റമില്ല. കഴിഞ്ഞ ദിവസം വെള്ളിയുടെ വില കുറഞ്ഞെങ്കിലും ഇപ്പോൾ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു ഗ്രാം വെള്ളിയുടെ വില 290 രൂപയാണ്.ഇന്ന് പത്ത് ഗ്രാമിന് 2900 രൂപയാകുന്നു.

Gold Price February 2026

  • ഫെബ്രുവരി 1: 117760 രൂപ
  • ഫെബ്രുവരി 2: 1,11,120 രൂപ (രാവിലെ), 1,07,920 രൂപ (ഉച്ചയ്ക്ക്), 1,09,920 രൂപ (വൈകുന്നേരം), 1,12,320 രൂപ (വൈകുന്നേരം)
  • ഫെബ്രുവരി 3: 1,11,280 രൂപ (രാവിലെ), 1,12,880 രൂപ (ഉച്ചയ്ക്ക്)
  • ഫെബ്രുവരി 4: 1,17,720 രൂപ (രാവിലെ), 1,16,920 (വൈകുന്നേരം)
  • ഫെബ്രുവരി 5: 1,13,240 രൂപ
  • ഫെബ്രുവരി 6: 1,11,720 രൂപ (രാവിലെ), 12720 (ഉച്ചയ്ക്ക്)
  • ഫെബ്രുവരി 7: 1,14,840 രൂപ
  • ഫെബ്രുവരി 8: 1,14,840 രൂപ
  • ഫെബ്രുവരി 9: 1,16,480 രൂപ (രാവിലെ), 1,15,800 രൂപ (ഉച്ചയ്ക്ക്)
  • ഫെബ്രുവരി 10: 1,15,800 രൂപ (രാവിലെ), 1,16,440 രൂപ (വെകുന്നേരം)
  • ഫെബ്രുവരി 11: 1,16,240 രൂപ

സ്വർണവില ഇന്ത്യൻ നഗരങ്ങളിൽ (22K, ഒരു പവൻ)

നഗരംഇന്നത്തെ വില
തിരുവനന്തപുരംRs 14,556
ചെന്നൈRs 14,579
മുംബൈRs 14,556
ഹൈദരാബാദ്Rs 14,556
ഡൽഹിRs 14,571
കൊൽക്കത്തRs 14,571
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :