മൂന്ന് ദിവസം തുടർച്ചയായി സ്വർണവില ഉയർന്നിരുന്നു
ഇന്ന് സ്വർണവില കുറഞ്ഞു
എങ്കിലും, സ്വർണവില ഇപ്പോഴും 41,000ന് മുകളിൽ തന്നെയാണ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില (Gold price today) കുറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഉയർന്ന വിലയിൽ ഇന്ന് കുറവുണ്ടായി. ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞതോടെ ഇന്നത്തെ വിപണിവില (Market price) 41,160 രൂപയായി.
Surveyഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. ഇതോടെ സ്വർണവില ഗ്രാമിൽ 5145 രൂപയായി കുറഞ്ഞു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയിലും കുറവുണ്ടായി. 15 രൂപ കുറഞ്ഞ് വിപണി വില 4255 രൂപയിൽ എത്തി. അതേ സമയം, കഴിഞ്ഞ ദിവസം സ്വർണവിലയിൽ വലിയ വർധനവ് ആണ് ഉണ്ടായിരുന്നത്. തിങ്കളാഴ്ച ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 25 രൂപയും ഉയർന്നിരുന്നു.
വെള്ളി നിരക്കുകൾ
കഴിഞ്ഞ ദിവസം വെള്ളി വില (Silver price) ഒരു രൂപ കൂടിയെങ്കിലും ഇന്ന് വിലയിൽ ഇടിവുണ്ടായി. ഇന്ന് കേരളത്തിൽ ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു. ഇതോടെ വിപണി വില 74 രൂപയിൽ എത്തി. എന്നാൽ, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില ഇപ്പോൾ 90 രൂപയാണ്.
ഇനി ഈ മാസത്തിലെ സ്വർണവിലയും ഓരോ ദിവസവും എത്ര രൂപയുടെ മാറ്റം വന്നുവെന്നും പരിശോധിക്കാം.
ജനുവരി മാസത്തിലെ സ്വർണ നിരക്കുകൾ (Gold rate)
ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile