വീണ്ടും ഇടിഞ്ഞ് സ്വർണവില: രണ്ട് ദിവസത്തിൽ കുറഞ്ഞത് 240 രൂപ

HIGHLIGHTS

ഇന്ന് സ്വർണവില കുറഞ്ഞു

തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണ വില താഴുന്നത്.

എങ്കിലും, സ്വർണവില ഇപ്പോഴും 41,000ന് മുകളിലാണ്

വീണ്ടും ഇടിഞ്ഞ് സ്വർണവില: രണ്ട് ദിവസത്തിൽ കുറഞ്ഞത് 240 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണവില (Gold price today)കുറഞ്ഞു. ചൊവ്വാഴ്ച 120 രൂപ കുറഞ്ഞതിന് പിന്നാലെയാണ് രണ്ടാം ദിവസവും വിലയിൽ ഇടിവുണ്ടായത്. ഇന്നും പവന് 120 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണത്തിന് (Kerala gold rate) 41,040 രൂപ  വിപണി വിലയായി. എങ്കിലും സ്വർണ വില ഇപ്പോഴും 41,000ന് മുകളിൽ തുടരുകയാണ്.

Digit.in Survey
✅ Thank you for completing the survey!

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിലയും കുറഞ്ഞു. 15 രൂപയാണ് വില ഇടിഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വില 10 രൂപ കുറഞ്ഞ് 4245രൂപയിൽ എത്തി. കഴിഞ്ഞ ദിവസവും ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനാകട്ടെ 10 രൂപയും കഴിഞ്ഞ ദിവസം കുറഞ്ഞു.

വെള്ളി വില ഇന്ന് 

എന്നാൽ, സംസ്ഥാനത്തെ വെള്ളി വില(Silver price today)യിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ ഇന്നത്തെ വിപണി വില  74 രൂപയാണ്. കഴിഞ്ഞ ദിവസം ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 74 രൂപയിൽ എത്തിയിരുന്നു. എങ്കിലും, ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. നിലവിൽ ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

ജനുവരി മാസത്തിലെ സ്വർണ നിരക്കുകൾ (GOLD RATE)

ജനുവരി 1: 40480 രൂപ (വർധനവില്ല)
ജനുവരി 2: 40,360 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 3: 40,760 രൂപ (ഒരു പവൻ സ്വർണത്തിന് 400 രൂപ വർധിച്ചു)
ജനുവരി 4: 40,880 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ വർധിച്ചു)
ജനുവരി 5: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു)
ജനുവരി 6: 40,720 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ കുറഞ്ഞു)
ജനുവരി 7: 41040 രൂപ (ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ചു)
ജനുവരി 8: 41040 രൂപ (വർധനവില്ല)
ജനുവരി 9: 41280 രൂപ (ഒരു പവൻ സ്വർണത്തിന് 240 രൂപ വർധിച്ചു)
ജനുവരി 10: 41,160 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)
ജനുവരി 11: 41,040 രൂപ (ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു)

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile

Digit.in
Logo
Digit.in
Logo