#image_title
തിരിച്ചറിയൽ രേഖയായി ആദ്യം പരിഗണിക്കുന്നത് ആധാർ കാർഡ് ആണ്. ആധാർ കാർഡുകളിൽ പല തെറ്റായ വിവരങ്ങളും കടന്നുകൂടിയിരിക്കുന്നു. ആധാറിൽ വരുന്ന തെറ്റുകൾ ഭാവിയിൽ വൻ പ്രതിസന്ധിയാണ് വരുത്തിവയ്ക്കുക. ആധാറിലെ തെറ്റുമൂലം ആനുകൂല്യങ്ങൾ കിട്ടാതാകുകയും അവശ്യഘട്ടത്തിൽ ഉപകരിക്കാതെ വരുന്ന അവസ്ഥ ഒഴിവാക്കാൻ സെപ്റ്റംബർ 14 വരെ അവസരമുണ്ട്. സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാനും തെറ്റുതിരുത്താനും സർക്കാർ സെപ്റ്റംബർ 14 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
ഈ തീയതിക്ക് ശേഷം ആധാർ വിവരങ്ങളുടെ പുതുക്കുന്നതിന് നിശ്ചിത തുക നൽകേണ്ടിവരും. അതുകൊണ്ട് സെപ്റ്റംബർ 14 ന് അകം ആധാറിലെ തെറ്റുകൾ തിരുത്തി ആധാർ പുതുക്കേണ്ടതാണ്. നിശ്ചിത തീയതി കഴിഞ്ഞും ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള അവസരം സർക്കാർ നീട്ടി നൽകുമോ എന്ന് വ്യക്തമല്ല.
നേരത്തെ ജൂൺ 14വരെയായിരുന്നു ആധാർ വിവരങ്ങൾ തിരുത്താൻ സമയം അനുവദിച്ചത്. പിന്നീട് അത് മൂന്ന് മാസത്തേക്ക് കൂടി ദീർഘിപ്പിക്കുയായിരുന്നു. myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ Document Update ഓപ്ഷൻ വഴി ഉപയോക്താക്കൾക്ക് സൗജന്യമായി നേരിട്ട് രേഖകൾ പുതുക്കാം. എന്നാൽ അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് വിവരങ്ങൾ പുതുക്കുന്നത് എങ്കിൽ 50 രൂപ ഫീസ് നൽകേണ്ടിവരും.
പേര്, വിലാസം, ജനനത്തീയതി, പുരുഷൻ/സ്ത്രീ ലിംഗഭേദം, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവയാണ് ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുക. ആധാർ കാർഡിലെ ഫോട്ടോ, ബയോമെട്രിക് വിശദാംശങ്ങൾ എന്നിവയാണ് അപ്ഡേറ്റ് ചെയ്യേണ്ടത് എങ്കിൽ നേരിട്ട് ആധാർ എൻറോൾമെന്റ് കേന്ദ്രത്തിൽ എത്തി ആവശ്യമായ ഫീസ് അടയ്ക്കേണ്ടതുണ്ട്. ആധാറിൽ പലർക്കും തിരുത്താനുണ്ടാവുക അഡ്രസ് ആയിരിക്കും.