ഇനി വെറും 2 ദിവസം കൂടി, പോർട്ടൽ വഴി Free Aadhaar Update ഉടൻ പൂർത്തിയാക്കൂ...
Aadhaar Card Update Deadline: ഇന്ന് എല്ലാവർക്കും അനിവാര്യമായ ഒരു രേഖയാണ് Aadhaar കാർഡ്. എന്നാൽ ആധാറിലെ വിവരങ്ങളിൽ തെറ്റുണ്ടാകരുതെന്നത് നിർബന്ധമാണ്. അതുപോലെ നിങ്ങളുടെ പേരിലോ, മേൽവിലാസത്തിലോ എന്തെങ്കിലും മാറ്റം വരുത്താനുണ്ടെങ്കിലും ആധാർ അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.
ഇങ്ങനെ സൗജന്യമായി ആധാർ കാർഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള സമയപരിധി December 14 വരെയാണ്. അതായത്, ഇനി വെറും 2 ദിവസങ്ങൾ കൂടി മാത്രം. മുമ്പ് സെപ്തംബർ 14 വരെ ആയിരുന്നു Free Aadhaar Update-നുള്ള സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൽ UIDAI ഇത് ഡിസംബറിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. നിങ്ങൾക്ക് വീട്ടിലിരുന്ന് തന്നെ ആധാർ അപ്ഡേറ്റ് ചെയ്യാം. ഇതിനായി അക്ഷയ കേന്ദ്രങ്ങളിലോ ആധാർ സേവ കേന്ദ്രങ്ങളിലോ പോകേണ്ട ആവശ്യമില്ല.
ഓൺലൈനായി നിങ്ങൾക്ക് ആധാർ അപ്ഡേറ്റ് ചെയ്യാൻ myAadhaar പോർട്ടൽ സേവനം പ്രയോജനപ്പെടുത്താം. അതേ സമയം, നിങ്ങൾ ഏതെങ്കിലും ആധാർ സേവന കേന്ദ്രങ്ങൾ സന്ദർശിക്കുകയാണെങ്കിൽ 50 രൂപ ഫീസ് അടയ്ക്കേണ്ടതായി വരും. എന്നാൽ മൈആധാർ പോർട്ടലിൽ ആധാർ അപ്ഡേറ്റ് സേവനം സൗജന്യമാണ്.
READ MORE: 5 ലക്ഷം രൂപ വരെ ഉയർത്തി പുതിയ UPI നടപടി; ഈ മാറ്റത്തെ കുറിച്ച് നിങ്ങൾക്കറിയാമോ?
സെപ്തംബറിൽ നിന്ന് ഫ്രീ അപ്ഡേഷനുള്ള കാലാവധി നീട്ടിയത് ഉപയോക്താക്കളുടെ അഭ്യർഥന പ്രകാരമാണ്. ഡിസംബർ 14 വരെയാണ് കാലാവധി എന്നതിനാൽ പണം ചെലവാക്കാതെ ആധാറിലെ പേരും ജനനത്തീയതിയും മേൽവിലാസവും മാറ്റേണ്ടിയവർക്ക് ഈ സൗജന്യ സേവനം പ്രയോജനപ്പെടുത്താം.
കഴിഞ്ഞ 10 വർഷമായി ആധാർ അപ്ഡേറ്റ് ചെയ്യാത്തവർ കാർഡ് പുതുക്കണമെന്ന് യുഐഡിഎഐ നിർദേശിക്കുന്നു. ഇത് ഓൺലൈനായി ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കുന്നു.
ആധാർ നിങ്ങളുടെ ലാപ്ടോപ്പിലൂടെയോ, ടാബ്ലെറ്റിലൂടെയോ, മൊബൈൽ ഫോൺ വഴിയോ അപ്ഡേറ്റ് ചെയ്യാനാകും. ഇതിനുള്ള ഘട്ടം ഘട്ടമായുള്ള ഗൈഡ് ഇവിടെ വിശദീകരിക്കുന്നു.