50 കോടി ഫേസ് ബുക്ക് ഉപഭോതാക്കളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ട്
ഫേസ് ബുക്ക് ഉപഭോതാക്കളുടെ വിവരങ്ങൾ ചോർത്തിയതായി റിപ്പോർട്ടുകൾ
50 കോടി ഉപഭോതാക്കളുടെ വിവരങ്ങളാണ് ചോർത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്
ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫേസ്ബുക്ക് .ഫേസ് ബുക്കിന്റെ ഉടമസ്ഥയിൽ ഉള്ളതുതന്നെയാണ് വാട്ട്സ് ആപ്പും ഇൻസ്റ്റഗ്രാമും .ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മൂന്നു ആപ്ലികേഷനുകളാണ് ഇത് എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
Surveyഎന്നാൽ ഇപ്പോൾ ഫേസ് ബുക്കിനെതിരെ ഗുരുതര ആരോപണമാണ് ഉയർന്നുവന്നരിക്കുന്നത് .50 കോടി ഉപഭോതാക്കളുടെ വിവരങ്ങൾ ഹാക്കർ ചോർത്തിയതായാണ് റിപ്പോർട്ടുകൾ .എന്നാൽ ഹാക്കർ ചോർത്തിയത് ഏറെ പഴക്കമുള്ള വിവരങ്ങൾ ആണെന്നും ഈ പ്രശ്നനങ്ങൾ നേരത്തെ തന്നെ പരിഹരിച്ചതായും ആണ് ഫേസ് ബുക്ക് അറിയിച്ചിരിക്കുന്നത് .
ഫേസ് ബുക്ക് ഉപഭോതാവാണോ ;എങ്കിൽ അറിഞ്ഞിരിക്കേണ്ട 5 പ്രധാന കാര്യങ്ങൾ
ഇന്ന് നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഫേസ് ബുക്ക് .കൂടുതൽ സമയം ചിലവഴിക്കുന്നതിനു ആശ്രയിക്കുന്നതും ഫേസ് ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയകളെയാണ് .എന്നാൽ നമ്മൾ ഓരോരുത്തരും ഇത്തരത്തിൽ നമ്മളുടെ ഫേസ് ബുക്ക് അക്കൗണ്ട് സേഫ് ആയി നോക്കേണ്ടത് നമ്മളുടെ ആവിശ്യമാണ് .
കാരണം ഇന്ന് സോഷ്യൽ മീഡിയയിലൂടെയുള്ള കുറ്റ കൃത്യങ്ങൾ ധാരാളമായി നടക്കുന്നുണ്ട് .പല രീതിയിലും നമ്മളുടെ ഫേസ് ബുക്ക് അക്കൗണ്ട് ഹാക്ക് ആകുവാനും സാധ്യതയുണ്ട് .എന്നാൽ നമ്മളുടെ ഫേസ് ബുക്ക് സേഫ് ആയി നോക്കുന്നതിനു കുറച്ചു ടിപ്സ് ആണ് ഇവിടെ കൊടുത്തിരിക്കുന്നത് .കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാം .
1.ആദ്യം തന്നെ ചെയ്യേണ്ടത് നമ്മളുടെ ഫേസ്ബുക്ക് പാസ്സ്‌വേർഡ് മറ്റൊരാൾക്കും പറഞ്ഞുകൊടുക്കരുത് .ഇടയ്ക്ക് ഇടയ്ക്ക് ഫേസ് ബുക്കിന്റെ പാസ്സ്‌വേർഡ് മാറ്റികൊണ്ടിരിക്കണം .
2.രണ്ടാമതായി ശ്രദ്ധിക്കേണ്ടത് പ്രൊഫൈൽ ലോക്ക് ചെയ്തിടുക .നമ്മളുടെ സ്വാകാര്യ ഫോട്ടോകളും മറ്റു വിവരങ്ങളും ഇത്തരത്തിൽ സേഫ് ആക്കുവാൻ സാധിക്കുന്നതാണ് .
3.ഫേസ് ബുക്ക് ആക്റ്റിവിറ്റി ഓഫ് ചെത്തുവെക്കുക
4.അനാവശ്യമായി ഫേസ് ബുക്കിൽ വരുന്ന ads സപ്പോർട്ട് ചെയ്യാതിരിക്കുക
5.കമ്പ്യൂട്ടർ സെന്ററുകൾ കൂടാതെ മറ്റു കഫെ എന്നിവിടങ്ങളിൽ നിന്നും ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ തീർച്ചയായും പ്രോപ്പർ ആയി തന്നെ ലോഗ് ഔട്ട് ചെയ്യേണ്ടതാണ് .കൂടാതെ പിന്നീട് പാസ്സ്‌വേർഡ് മാറ്റുവാനും ശ്രദ്ധിക്കേണ്ടതാണ് .
Experienced Social Media And Content Marketing Specialist View Full Profile
