ഇന്ന് നിങ്ങളുടെ ഫോണിൽ അപ്രതീക്ഷിതമായി ഒരു ബീപ് സൗണ്ട് വന്നോ! Extremely Severe Alert എന്ന പേരിൽ ഒപ്പം ഫോൺ സ്ക്രീനിൽ ഒരു മെസേജ് കൂടി പ്രതൃക്ഷപ്പെട്ടിട്ടുണ്ടായിരിക്കാം. ഇത് പെട്ടെന്ന് കേൾക്കുമ്പോൾ അല്പം പരിഭ്രമം തോന്നാമെങ്കിലും, കേന്ദ്ര സർക്കാരിന്റെ ഒരു പരീക്ഷണത്തിന്റെ ഭാഗമായുള്ള അലേർട്ടാണിത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA) വഴി വരുന്ന Cell Broadcast Alert ആണിത്. എന്തിനാണ് കേന്ദ്ര സർക്കാർ ടെലികോം വകുപ്പുമായി ചേർന്ന് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്നതെന്ന് നിങ്ങൾക്കറിയാമോ? ഈ പരീക്ഷണത്തെക്കുറിച്ചും ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്നും വിശദമായി അറിയാം.
SurveyExtremely Severe Alert!
2026 മെയ് 2 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ചേർന്നാണ് ഈ അലേർട്ട് സംവിധാനം ഉദ്ഘാടനം ചെയ്തതത്. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ സ്മാർട്ട് ഫോണുകളിലും മുന്നറിയിപ്പ് എത്തി. ഇന്റഗ്രേറ്റഡ് അലേർട്ട് സിസ്റ്റത്തെ സൂചിപ്പിക്കുന്ന SACHET എന്ന പ്ലാറ്റ്‌ഫോമാണ് ഈ സംരംഭം പരീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിലെ 36 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആൻഡ്രോയിഡ്, ഐഫോണുകളിൽ അലേർട്ട് എത്തിയിട്ടുണ്ട്.
Also Read: മോട്ടോയുടെ ചുള്ളൻ Motorola Edge 70 Pro! 6500mAh കരുത്തും 50MP സെൽഫി സെൻസറും
പല സമയങ്ങളിലായാണ് മിക്കവർക്കും ബീപ് ശബ്ദത്തിൽ അലേർട്ട് എത്തിയിട്ടുള്ളത്. ഇംഗ്ലീഷിലും നമ്മുടെ പ്രാദേശിക ഭാഷയിലുമാണ് മുന്നറിയിപ്പ് മെസേജ് ദൃശ്യമാകുന്നത്. മിനിറ്റുകളോളം നിലനിൽക്കുന്ന അലേർട്ട് കേട്ട് ആരും പരിഭ്രാന്തരാകേണ്ടതില്ല. എന്തിനാണ് ഇങ്ങനെയൊരു അലേർട്ട് പരീക്ഷണം കേന്ദ്രം നടപ്പിലാക്കുന്നതെന്ന് താഴെ വിവരിക്കുന്നു.
Govt Of India Alert Message

“India, launches Cell Broadcast using indigenous technology, for instant disaster alerting service for its citizens. Alert citizens, safe nation. No action is required by the public upon receipt of this message. This is a test message. – Government of India.”
ഇതൊരു ഭാരത സർക്കാരിന്റെ ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്‌മെന്റ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച സാമ്പിൾ ടെസ്റ്റിംഗ് മെസേജാണ്. ദയവായി ഈ സന്ദേശം അവഗണിക്കുക. ഈ സന്ദേശം ലഭിച്ചുകഴിഞ്ഞാൽ പൊതുജനങ്ങൾ ഒരു നടപടിയും സ്വീകരിക്കേണ്ടതില്ല. ഇതൊരു പരീക്ഷണ സന്ദേശമാണ്. – ഇന്ത്യാ ഗവൺമെന്റ്, എന്നാണ് ഫോണിൽ മെസേജ് വരുന്നത്. എക്സ്ട്രീമ്ലി സിവിയർ അലേർട്ട് എന്ന ടൈറ്റിലിൽ മെയ് 2 നാണ് കേന്ദ്രം പരീക്ഷണം നടത്തുന്നത്.
വെള്ളപ്പൊക്കെ, സുനാമി, കൊടുങ്കാറ്റ് പോലുള്ള ദുരന്തസമയങ്ങളിൽ ജനങ്ങൾക്ക് വേഗത്തിൽ മുന്നറിയിപ്പ് നൽകാൻ വേണ്ടി നടത്തുന്ന പരീക്ഷണമാണ്. ഇങ്ങനെയുള്ള SOS മുന്നറിയിപ്പുകൾ ഫലപ്രദമാകുന്നുണ്ടോ എന്ന് ഇത്തരം ടെസ്റ്റുകളിലൂടെ ഉറപ്പുവരുത്തുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile