Exclusive: ഇതാ AMOLED ഡിസ്‌പ്ലേയിൽ പോക്കോയുടെ വാച്ചുകൾ എത്തുന്നതായി സൂചനകൾ
പോക്കോയുടെ പുതിയ വാച്ചുകൾ ഇതാ വിപണിയിൽ എത്തുന്നു
AMOLED ഡിസ്‌പ്ലേയിൽ ആണ് ഇത് എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ
അതുപോലെ തന്നെ 225mAh ബാറ്ററി കൂടാതെ 5ATM എല്ലാം ഇതിൽ പ്രതീഷിക്കുന്നു
സ്മാർട്ട് ഫോണുകൾക്ക് പിന്നാലെ ഇതാ വാച്ചുകളുമായി POCO എത്തുന്നു .വിപണിയിൽ ഇതാ പോക്കോയുടെ പുതിയ സ്മാർട്ട് വാച്ചുകളും പുറത്തിറങ്ങുന്നു .മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഈ സ്മാർട്ട് ഫോണുകളും വിപണിയിൽ അവതരിപ്പിക്കുന്നത് .ഇപ്പോൾ ഈ വാച്ചുകൾ സംബന്ധിച്ചു കുറച്ചു ലീക്കുകൾ OnLeaks ആയി ചേർന്ന് ഡിജിറ്റ് ഇപ്പോൾ പുറത്തുവിടുകയാണ് .ഇവിടെ ഇപ്പോൾ പോക്കോയുടെ പുതിയ വാച്ചുകളുടെ ഒരു ഫസ്റ്റ് ലുക്ക് കൂടാതെ ലീക്ക് ആയ ഫീച്ചറുകളും നോക്കാം .
SurveyPOCO WATCH LEAKED SPECIFICATIONS
ഈ വാച്ചുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ഡിസ്പ്ലേ തന്നെയാണ് .ഈ വാച്ചുകൾക്ക് 1.6-inch AMOLED ആണ് എന്നാണ് ലീക്കുകൾ സൂചിപ്പിക്കുന്നത് അതുപോലെ തന്നെ 360x320px പിക്സൽ റെസലൂഷനും ലഭിക്കുന്നതാണ് .
അതുപോലെ തന്നെ ഈ വാച്ചുകളിൽ ഫിറ്റ്നസ് സംബദ്ധമായ ഒരുപാടു മികച്ച ഫീച്ചറുകളും ലഭിക്കുന്നതാണ് എന്നാണ് ഇപ്പോൾ പുറത്തുവരുന്ന ലീക്കുകളിൽ നിന്നും നമുക്ക് മനസ്സിലാക്കുന്നത് .
അതിൽ എടുത്തുപറയേണ്ട ഒന്ന് രണ്ടു ഫീച്ചറുകൾ നോക്കാം ,ഹാർട്ട് റേറ്റ് സെൻസറുകൾ ,ബ്ലഡ് ഓക്സിജൻ (SpO2) ട്രാക്കർ അടക്കമുള്ള ഫീച്ചറുകൾ പൊക്കോ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു .
അതുപോലെ തന്നെ ഇതിൽ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത എന്നത് ഇതിന്റെ 5ATM വാട്ടർ റെസിസ്റ്റന്റ് ആണ്
ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ വാച്ചുകൾക്ക് 225mAhന്റെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .അതുപോലെ തന്നെ 39.1 x 34.4 x 9.98mm ഡൈമെൻഷൻ കൂടാതെ 31 ഗ്രാം ഭാരവും ഇതിൽ പ്രതീക്ഷിക്കാം .
OnLeaks ന്റെ ലീക്കുകൾ പ്രകാരം Black, Blue കൂടാതെ Ivory നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്
Experienced Social Media And Content Marketing Specialist View Full Profile

