60 വർഷത്തിന് ശേഷം ലോഗോ മാറ്റി വരുന്ന Nokiaയുടെ തന്ത്രങ്ങൾ ഇവയെല്ലാം…

60 വർഷത്തിന് ശേഷം ലോഗോ മാറ്റി വരുന്ന Nokiaയുടെ തന്ത്രങ്ങൾ ഇവയെല്ലാം…
HIGHLIGHTS

6 പതിറ്റാണ്ടുകൾക്ക് ശേഷമാണ് നോക്കിയ ഇങ്ങനെ ഒരു പുതിയ ഗെറ്റപ്പുമായി വരുന്നത്

ഇങ്ങനെ റീബ്രാൻഡിങ്ങിലൂടെ ശരിക്കും നോക്കിയ ലക്ഷ്യമിടുന്നത് എന്താണ്?

ഉണ്ടായിരുന്ന ഇമേജിനെ മോടി പിടിപ്പിക്കാനോ പ്രതിസന്ധികളെയോ മറികടക്കാനോ ഇത് സഹായിക്കുമോ?

ചിലപ്പോൾ നല്ലൊരു തിരിച്ചുവരവ് ആഗ്രഹിക്കുന്ന കമ്പനികൾ സ്വീകരിക്കുന്ന കോർപ്പറേറ്റ് തന്ത്രമാണ് റീബ്രാൻഡിങ്. എന്നാൽ ഉണ്ടായിരുന്ന ഇമേജിനെ മോടി പിടിപ്പിക്കാനോ പ്രതിസന്ധികളെയോ മറികടക്കാനോ ഇത് സഹായിക്കുമോ?

മാറാൻ Nokia

ഫോണുകളുടെ രാജാവ് എന്ന് ഒരുകാലത്ത് കീർത്തിയുണ്ടായിരുന്ന Nokia ഇത്തരത്തിൽ ഒരു മാറ്റത്തിന് വിധേയമാവുകയാണ്. അതും 60 വർഷങ്ങൾക്ക് ശേഷമാണ് നോക്കിയ ഇങ്ങനെ ഒരു പുതിയ ഗെറ്റപ്പിലേക്ക് പരിശ്രമിക്കുന്നത്. എന്നാൽ ഇങ്ങനെ റീബ്രാൻഡിങ്ങിലൂടെ ശരിക്കും നോക്കിയ ലക്ഷ്യമിടുന്നത് എന്താണെന്ന് നിങ്ങൾക്ക് അറിയാമോ?

2020ൽ ഫിന്നിഷ് കമ്പനിയായ നോക്കിയയെ ഏറ്റെടുത്ത ശേഷം ചീഫ് എക്‌സിക്യൂട്ടീവ് പെക്ക ലൻഡ്‌മാർക്ക് മൂന്ന് ഘട്ടങ്ങളുള്ള പ്ലാൻ തയ്യാറാക്കി- ഒന്ന്; റീസെറ്റ് ചെയ്യുക, രണ്ട്; ത്വരിതപ്പെടുത്തുക, മൂന്ന്; സ്കെയിൽ ചെയ്യുക. ആദ്യ ചുവടുവെപ്പിലാണ് ഇപ്പോൾ നോക്കിയ ഉള്ളത്. ഇങ്ങനെ 60 വർഷത്തിനിടെ ആദ്യമായി കമ്പനി തങ്ങളുടെ ലോഗോ മാറ്റുന്നതിലേക്ക് എത്തിയിരിക്കുന്നു. Nokiaയുടെ പുതിയ Logo ഡിസൈൻ ഇപ്പോൾ സൈബർ ലോകത്തും ടെക് രംഗത്തും വൈറലാവുകയാണ്.

നോക്കിയയുടെ ഐക്കണിക് ലോഗോ

ദേശീയ മാധ്യമമായ റോയിട്ടേഴ്‌സ് പറയുന്നതനുസരിച്ച്, പുതിയ ലോഗോയിൽ 'നോക്കിയ' എന്ന വാക്ക് അഞ്ച് വ്യത്യസ്ത ആകൃതികളിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. പഴയ ലോഗോയുടെ നിറം നീലയായിരുന്നെങ്കിൽ ഇത് പുതിയ Logo പാടെ ഉപേക്ഷിച്ചു. ഇതിന് കാരണം, Nokia ഇനി വെറും സ്‌മാർട്ട്‌ഫോൺ കമ്പനി മാത്രമല്ല. ഇത് ഇനിമുതൽ ഒരു 'ബിസിനസ് ടെക്‌നോളജി കമ്പനി' കൂടിയാണെന്ന് സിഇഒ ലൻഡ്‌മാർക്ക് പറയുന്നു.

വെറും ലോഗോയിൽ മാത്രമല്ല, നോക്കിയ അവരുടെ പദ്ധതികളിലും വലിയ മാറ്റം കൊണ്ടുവരുന്നുണ്ട്. നെറ്റ്‌വർക്കുകളിലും വ്യാവസായിക ഡിജിറ്റലൈസേഷനിലും വളരെയധികം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു പുതിയ ബ്രാൻഡ് അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇത് ലെഗസി മൊബൈൽ ഫോണുകളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അതിനാൽ തന്നെ വെറും സ്മാർട്ഫോൺ കമ്പനിയായിരിക്കാതെ, ബിസിനസ് ടെക്‌നോളജി കമ്പനിയാകുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം.

ഫോണിലേക്ക് നോക്കിയ ഇല്ലെങ്കിൽ…

പുതിയ ലോഗോയെ ദഹിക്കാത്ത Nokiaയുടെ കടുത്ത ആരാധകരെ കമ്പനി പൂർണമായും നിരാശരാക്കുന്നില്ല. RichGo (ഇയർഫോണുകൾ), ഫ്ലിപ്കാർട്ട് (സ്മാർട്ട് ടിവികൾ), StreamView GmbH (സ്ട്രീമിംഗ് ഉപകരണങ്ങൾ), ഓഫ് ഗ്ലോബൽ (ലാപ്ടോപ്പുകൾ) എന്നിവയാണ് മറ്റ് നോക്കിയ ബ്രാൻഡ് ലൈസൻസികൾ. ഈ കമ്പനികളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ പഴയ നോക്കിയ ലോഗോ ഉപയോഗിക്കുന്നത് തുടരും. വർഷങ്ങൾക്ക് മുമ്പ് നോക്കിയ ഫോണുകളുടെ വിപണി നിർത്തലാക്കിയതാണ്. എന്നാൽ, സ്ഥാപനം ഇപ്പോൾ സ്വയം ഒരു 'ബിസിനസ് ടെക്നോളജി കമ്പനി' ആയി മാറുകയാണ്.

എന്തിനാണ് പുതിയ ലോഗോ?

സ്വകാര്യ 5G നെറ്റ്‌വർക്കുകളും ഓട്ടോമേറ്റഡ് ഫാക്ടറികൾക്കുള്ള ഗിയറുകളും വിൽക്കുന്ന സാങ്കേതിക സ്ഥാപനങ്ങൾ, നോക്കിയ പോലുള്ള ടെലികോം ഗിയർ നിർമാതാക്കളുമായി പങ്കാളിത്തത്തിലായി. അതിനാൽ Nokia ഇനി സ്മാര്‍ട്‌ഫോണ്‍, ഫീച്ചര്‍ ഫോണ്‍ നിര്‍മാണത്തിനൊപ്പം, ടെലികോം സേവനദാതാക്കള്‍ക്കുള്ള ഉപകരണങ്ങളും വിതരണം ചെയ്യുന്നതാണ്. നോക്കിയ അവരുടെ വ്യത്യസ്ത ബിസിനസുകളുടെ വളർച്ചാ മേഖല അവലോകനം ചെയ്യാനും ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള ബദലുകൾ പരിഗണിക്കാനും പദ്ധതിയിടുന്നുണ്ട്. അതായത്, ഓട്ടോമേഷൻ, ഡാറ്റാ സെന്ററുകൾ എന്നിവയുമായി മുന്നോട്ട് പോയി മൈക്രോസോഫ്റ്റിനെയും ആമസോണിനെയും ഏറ്റെടുക്കാനും നോക്കിയ ലക്ഷ്യമിടുന്നതായി സിഇഒ അറിയിച്ചു.

Anju M U

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo