ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വരും;ബഡ്ജറ്റ് 2022

HIGHLIGHTS

കാത്തിരുന്ന ബഡ്ജറ്റ് 2022 ഇതാ അവതരിപ്പിച്ചിരിക്കുന്നു

അതിൽ ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസിയും ഉണ്ട്

ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വരും;ബഡ്ജറ്റ് 2022

കാത്തിരുന്ന പുതിയ ബഡ്ജറ്റ് 2022 അവതരിപ്പിച്ചിരിക്കുന്നു .പുതിയ ബഡ്ജറ്റിൽ പല പുതിയ കാര്യങ്ങളും ഉൾപ്പെടുത്തുയിരിക്കുന്നു .ഡിജിറ്റൽ ഇന്ത്യ തന്നെയാണ് അതിൽ എടുത്തു പറയേണ്ടത് .ഈ പാസ്സ്പോർട്ടുകൾ ,ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസികൾ ,ഡിജിറ്റൽ പഠനം കൂടാതെ 5ജി സർവീസുകൾ എന്നിങ്ങനെ പല കാര്യങ്ങളും അതിൽ ഉണ്ട് .

Digit.in Survey
✅ Thank you for completing the survey!

അടുത്ത 25 വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഈ വർഷത്തെ ബഡ്ജറ്റ് എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത് .അതുപോലെ തന്നെ ഈ വർഷം സാമ്പത്തിക രംഗത്ത് 9.2 ശതമാനം വളർച്ചയും പ്രതീഷിക്കുന്നുണ്ട് .ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പിന് തുടക്കംകുറിക്കുന്ന ഒരു ബഡ്ജറ്റ് കൂടിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .

മറ്റൊരു പ്രധാന കാര്യം ഡിജിറ്റൽ കറൻസി തന്നെയാണ് .ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വരും .അടുത്തതായി E-Passport ആണ് ഇനി ഇന്ത്യയിൽ എത്തുന്നത് .മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള E-Passport കൾ ഈ വർഷം തന്നെ പുറത്തിറക്കും .ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു വൻ കുതിപ്പിന് തന്നെ ഇത് കാരണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .

Experienced Social Media And Content Marketing Specialist View Full Profile