ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ എന്നിവ വിലക്കിഴിവിൽ വാങ്ങാം.
പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് സമ്മാനങ്ങൾ വാങ്ങുന്നതിനും ഇ- കൊമേഴ്സ് സൈറ്റുകളിൽ കിടിലൻ ഓഫറുകൾ.
ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ മുൻനിര ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഓഫറുകൾ വിശദമായി അറിയാം,
പുതുവർഷത്തെ വരവേൽക്കുന്നതിന് മുമ്പ് ക്രിസ്മസ് (Christmas) തിമർത്ത് ആഘോഷിച്ച് 2022നെ യാത്രയാക്കാനുള്ള പ്രതീക്ഷയിലാണോ നിങ്ങൾ? കഴിഞ്ഞ രണ്ട്- മൂന്ന് വർഷങ്ങളിലെ ക്രിസ്മസ് കോവിഡ് എന്ന മഹാമാരിയിലൂടെയാണ് കടന്നുപോയതെങ്കിൽ, ഇക്കൊല്ലം പഴയ പ്രതാപത്തോടെ ഈ ഉത്സവകാലത്തെ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് മിക്കവരും. സാന്തയും പുൽക്കൂടും ക്രിസ്മസ് അപ്പവും മധുരവും ഒപ്പം, പ്രിയപ്പെട്ടവർക്ക് വേറിട്ട സമ്മാനപ്പൊതികളും… എന്നാൽ നിങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ക്രിസ്മസ് സമ്മാനം (Christmas gifts) വാങ്ങിക്കൂട്ടുമ്പോൾ പേഴ്സ് കാലിയായാലോ!
Surveyവർഷാവസാനം ആഘോഷമാക്കാനും ക്രിസ്മസ് പൊടിപൊടിക്കാനും ഒപ്പം നിങ്ങളുടെ ബജറ്റിന് അനുസരിച്ച് ആകർഷകമായ സമ്മാനങ്ങൾ വാങ്ങുന്നതിനും വളരെ മികച്ചൊരു പോംവഴിയുണ്ട്. ക്രിസ്മസിനോടനുബന്ധിച്ച് ആമസോൺ, ഫ്ലിപ്കാർട്ട്, മിന്ത്ര തുടങ്ങിയ മുൻനിര ഇ-കൊമേഴ്സ് സൈറ്റുകളിൽ ഷോപ്പിങ് നടത്തിയാൽ നിങ്ങളുടെ കീശ കാലിയാകാതെ പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ വാങ്ങി നൽകാം. ഈ ഇ- കൊമേഴ്സ് വെബ്സൈറ്റുകളിൽ പ്രഖ്യാപിച്ചിട്ടുള്ള ഡീലുകളും കിഴിവുകളും എന്തെല്ലാമെന്ന് പരിശോധിക്കാം.
ക്രിസ്മസ് ഓഫറുകൾ: ആമസോൺ
ആമസോണിലെ 'എൻഡ് ഓഫ് സീസൺ സെയിൽ' (End of Season sale) ഡിസംബർ 15ന് ആരംഭിച്ചു. ഡിസംബർ 21 വരെയാണ് വിൽപ്പന. ലാപ്‌ടോപ്പുകൾ, സ്മാർട്ട്‌ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, ഫർണിച്ചറുകൾ എന്നിവയിൽ വലിയ കിഴിവുകൾ ആമസോൺ എൻഡ് ഓഫ് സെയിലിലൂടെ കണ്ടെത്താനാകും.
ക്രിസ്മസ് ഡെക്കറേഷൻ , ക്രിസ്മസ് ട്രീ, പാർട്ടി സപ്ലൈസ് എന്നിവയ്ക്ക് 70 ശതമാനം വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നു. ബേക്കിങ്ങിനും മറ്റ് പാചകങ്ങൾക്കുമുള്ള സാധനങ്ങളും ആമസോണി (Amazon)ൽ 30 ശതമാനം വരെ കിഴിവിൽ ലഭിക്കുന്നതാണ്. ഇതിന് പുറമെ, വസ്ത്രങ്ങൾക്ക് 60 ശതമാനം വരെ കിഴിവും പാദരക്ഷകൾക്ക് 70 ശതമാനം വരെ കിഴിവും ആമസോൺ വാഗ്ദാനം ചെയ്യുന്നു.
ക്രിസ്മസ് സമ്മാനങ്ങൾക്ക്: ഫ്ലിപ്പ്കാർട്ട് ഡീലുകൾ
ഇ-കൊമേഴ്‌സ് സൈറ്റായ ഫ്ലിപ്പ്കാർട്ട് (Flipkart) ഡിസംബർ 16 മുതൽ 21 വരെ ബിഗ് സേവിങ് ഡേയ്‌സ് സെയിലി (Big Saving Days Sale)ൽ ക്രിസ്‌മസ് ഷോപ്പിങ്ങിനായി ആകർഷകമായ ഓഫറുകൾ നൽകുന്നു.
ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിൽ മികച്ച ഡീലുകൾ ബിഗ് സേവിങ് ഡേയ്‌സ് 2022ലൂടെ ലഭിക്കുന്നതാണ്. ബിഗ് സേവിംഗ് ഡേയ്‌സ് സെയിലിൽ ഒന്നിലധികം ഇനങ്ങൾ വാങ്ങുന്നതിലൂടെ നിരവധി ഉൽപ്പന്നങ്ങൾക്ക് 5-10 ശതമാനം അധിക കിഴിവ് ലഭിക്കും. കൂടാതെ, ഫ്ലൈറ്റ് ടിക്കറ്റുകൾക്കും മരുന്നുകൾക്കും പ്രത്യേക ഓഫറുകൾ ലഭിക്കാനും ഈ അവസരം ഉപയോഗിക്കാവുന്നതാണ്. അതിനാൽ, നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്തുകൊണ്ട് നിങ്ങൾക്ക് പുതുവർഷം സ്റ്റൈലാക്കാം.
ക്രിസ്മസ് 2022: മിന്ത്ര ഷോപ്പിങ് ഡീലുകൾ
ക്രിസ്മസിന് മുന്നോടിയായി ഓൺലൈൻ ഷോപ്പിങ് സൈറ്റായ മിന്ത്ര (Myntra)യും ചൊവ്വാഴ്ച മുതൽ പ്രത്യേക വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. ഡിസംബർ 20 മുതൽ 24 വരെയാണ് ഓഫറുകളിൽ ഷോപ്പിങ് നടത്താൻ സാധിക്കുക. കൂടാതെ ഉപയോക്താക്കൾക്ക് 40 മുതൽ 70 ശതമാനം വരെ കിഴിവും ഇതിലൂടെ ലഭിക്കും. ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഫെഡറൽ ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഷോപ്പിങ് ചെയ്താൽ 10 ശതമാനം അധിക കിഴിവ് ലഭിക്കുന്നതാണ്.
Anju M U
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile