ഉയർന്ന വില കാരണം പലരുടെയും സ്വപ്ന ഫോണായി തുടരുകയാണ് iPhone 13
എന്നാൽ 30,000 രൂപയ്ക്ക് അകത്ത് ഐഫോൺ 13 നിങ്ങൾക്ക് പർച്ചേസ് ചെയ്യാം
പുറത്തിറങ്ങി 2 വർഷമായെങ്കിലും, ഇന്ന് വിപണിയിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ഫോൺ എന്ന ഖ്യാതി ആപ്പിൾ iPhone 13ന് തന്നെയാണ്. പിന്നീട് വന്ന Apple iPhone 14നേക്കാൾ എന്തുകൊണ്ടും മികച്ചത് ആപ്പിൾ ഐഫോൺ 13 തന്നെയാണ്. ഈ ഫോണിലെ ഡയഗണൽ റിയർ ക്യാമറ ഡിസൈനും മറ്റൊരു ആകർഷക ഫീച്ചറാണ്. ഐഫോൺ 13 സീരീസിലെ Apple iPhone 13 Pro Max ആണ് ബോളിവുഡ് രാജാവ് ഷാരൂഖ് ഖാൻ ഉപയോഗിക്കുന്നത്. ഇങ്ങനെ സെലിബ്രിറ്റികൾ ഉപയോഗിക്കുന്ന ബ്രാൻഡഡ് ഫോണുകൾ നമ്മൾ എങ്ങനെ വാങ്ങുമെന്ന് പലപ്പോഴും നിരാശ ഉണ്ടാകാറില്ലേ?
കേട്ടാൽ ഞെട്ടുന്ന വിലക്കുറവിൽ iPhone 13
iPhone 13 അതിന്റെ ഉയർന്ന വില കാരണം പലരുടെയും സ്വപ്ന ഫോണായി തുടരുകയാണ്. എന്നാൽ വളരെ മികച്ചൊരു ഓഫറിൽ iPhone 13 വാങ്ങാനുള്ള അവസരമാണ് ഇപ്പോൾ ഒരുങ്ങുന്നത്. അതായത്,
30,000 രൂപയ്ക്ക് അകത്ത് ഐഫോൺ 13 നിങ്ങൾക്ക് പർച്ചേസ് ചെയ്യാം. 79,900 രൂപയായിരുന്നു 2021ൽ ഫോൺ പുറത്തിറങ്ങിയപ്പോഴുള്ള വില. ഇന്ന് 36,099 രൂപ കിഴിവ് ചേർത്ത് വെറും 25,900 രൂപയ്ക്ക് ഇത് ലഭ്യമാണ്. Flipkartലാണ് iPhone 13നായി ഈ വമ്പൻ ഓഫർ ഒരുക്കിയിട്ടുള്ളത്.
To BUY: ഫിപ്കാർട്ട് ഓഫർ
വിലയും വിശദാംശങ്ങളും
Apple iPhone 13 ഫ്ലിപ്പ്കാർട്ടിൽ 7,901 രൂപ കിഴിവിന് ശേഷം 61,999 രൂപയ്ക്ക് വിൽപ്പനയ്ക്ക് എത്തിച്ചു. അന്നാൽ, ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിൽ 5% ക്യാഷ്ബാക്ക് നൽകുന്നു. ഇതോടെ ആപ്പിൾ ഐഫോൺ 13ന്റെ വില 58,900 രൂപയാകുന്നു. ഇനി നിങ്ങളൊരു പഴയ സ്മാർട്ട്‌ഫോൺ മാറ്റി വാങ്ങാനാണ് പദ്ധതിയെങ്കിൽ 33,000 രൂപ വരെ discount ലഭിക്കും. എല്ലാ ഓഫറുകളും ബാങ്ക് ഡിസ്കൗണ്ടുകളും കൂടി ഉൾപ്പെടുത്തുമ്പോൾ ആപ്പിൾ ഐഫോൺ 13 Flipkartൽ നിന്ന് വെറും 25,900 രൂപയ്ക്ക് വാങ്ങാവുന്ന സുവർണാവരമാണിത്.
ഐഫോൺ 13ന്റെ പ്രധാന ഫീച്ചറുകൾ
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. എ15 ബയോണിക് ചിപ്‌സെറ്റാണ് ഇതിലുള്ളത്. 4K ഡോൾബി വിഷൻ HDR റെക്കോർഡിങ്ങും, 12MP ഡ്യുവൽ റിയർ ക്യാമറയും ഇതിൽ വരുന്നു. നൈറ്റ് മോഡിനൊപ്പം 12MP ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു. 17 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഫീച്ചറും ഇതിൽ ലഭ്യമാണ്.
ആപ്പിൾ ഐഫോൺ 13 രണ്ട് വർഷം മുമ്പ് പുറത്തിറങ്ങുമ്പോഴുള്ള പ്രാരംഭ വില 79,900 രൂപയായിരുന്നു. Apple iPhone 13ന്റെ 256GB സ്റ്റോറേജ് ഫോണിന് 79,900 രൂപയും, 512GB സ്റ്റോറേജ് വേരിയന്റിന് 99,900 രൂപയുമാണ് വില വരുന്നത്. ഇത്രയും വിലയുള്ള ഫോണാണ് Flipkart മികച്ച ഡിസ്കൌണ്ടിൽ ലഭ്യമാക്കുന്നത്.
Anju M U
She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel. View Full Profile