ഈ പാസ്സ്‌പോർട്ട് ,5ജി,ഡിജിറ്റൽ കറൻസി ;ഡിജിറ്റലാകുവാൻ ഇന്ത്യ
ഡിജിറ്റൽ ആകുവാൻ ഇന്ത്യയുടെ ഡിജിറ്റൽ ബഡ്ജറ്റ് എത്തി
ഈ പാസ്സ്‌പോർട്ട് ,5ജി,ഡിജിറ്റൽ കറൻസി തുടങ്ങിയവ ഈ വർഷം
അടുത്ത 25 വർഷത്തേക്കുള്ള വികസനത്തിന്റെ ബ്ലൂ പ്രിന്റാണ് ഈ വർഷത്തെ ബഡ്ജറ്റ് എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത് .അതുപോലെ തന്നെ ഈ വർഷം സാമ്പത്തിക രംഗത്ത് 9.2 ശതമാനം വളർച്ചയും പ്രതീഷിക്കുന്നുണ്ട് .ഡിജിറ്റൽ ഇന്ത്യയുടെ കുതിപ്പിന് തുടക്കംകുറിക്കുന്ന ഒരു ബഡ്ജറ്റ് കൂടിയാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .
Surveyഅതിൽ ഏറ്റവും എടുത്തു പറയേണ്ടത് പുതിയ രൂപത്തിലുള്ള പാസ്സ്‌പോർട്ട് തന്നെയാണ് .E-Passport ആണ് ഇനി ഇന്ത്യയിൽ എത്തുന്നത് .മൈക്രോ ചിപ്പ് ഘടിപ്പിച്ച അതീവ സുരക്ഷയുള്ള E-Passport കൾ ഈ വർഷം തന്നെ പുറത്തിറക്കും .ഡിജിറ്റൽ ഇന്ത്യയിലേക്കുള്ള ഒരു വൻ കുതിപ്പിന് തന്നെ ഇത് കാരണമാകും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .
മറ്റൊരു പ്രധാന കാര്യം ഡിജിറ്റൽ കറൻസി തന്നെയാണ് .ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ കറൻസി നിലവിൽ വരും .എന്നാൽ ഇതിന്റെ പേരോ മറ്റു കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല .അടുത്തതായി പറയേണ്ടത് 5ജി സർവീസുകൾ തന്നെയാണ് .ആദ്യ ഘട്ടത്തിൽ ഇന്ത്യയിലെ പ്രധാന 13 നഗരങ്ങളിൽ ആണ് എത്തുക .എന്നാൽ ഈ ആദ്യ ഘട്ടത്തിൽ കേരളമില്ല .
Experienced Social Media And Content Marketing Specialist View Full Profile
