BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ

HIGHLIGHTS

249 രൂപയ്ക്ക് പുതിയ്ക്അ ഡാറ്റ ഓഫർ

BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ
 
 
BSNL അവരുടെ ഏറ്റവും പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി .ഇത്തവണ BSNL എത്തിയിരിക്കുന്നത് 249 രൂപയുടെ റീച്ചാർജിലാണ് .ജിയോ എഫക്ടിൽ തന്നെയാണ് ഇപ്പോളും മറ്റു ടെലികോം കമ്പനികൾ .BSNL ന്റെ ഈ പുതിയ ഡാറ്റ പാക്ക് തീർച്ചയായും BSNL ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത തന്നെയാണ് .
 
249 രൂപയുടെ റീച്ചാർജിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രതിദിനം 1 ജിബിയുടെ ഡാറ്റയാണ് .28 ദിവസത്തെ വാലിഡിറ്റിയാണ് ഇതിൽ നിങ്ങൾക്ക് ലഭിക്കുന്നത് .അതായത് 28 ജിബിയുടെ ഡാറ്റ 249 രൂപയുടെ റീച്ചാർജിൽ നിങ്ങൾക്ക് ലഭിക്കുന്നു എന്നതാണ് .BSNL അവരുടെ ഈ പുതിയ പ്ലാൻ ഒഫീഷ്യൽ ട്വിറ്റർ ചെയ്തതാണ് .
 
പ്രീപെയ്ഡ് ഉപഭോതാക്കൾക്കാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതുകൂടാതെ ഇന്ത്യയിൽ  429 രൂപയുടെ മറ്റൊരു ഓഫർകൂടി BSNL പുറത്തിറക്കിയിരിക്കുന്നു .429 രൂപയുടെ റീച്ചാർജിൽ BSNL  ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റ പ്രതിദിനം ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .
 
ഇതിന്റെ വാലിഡിറ്റി 90 ദിവസത്തേക്കാണ് .അതായത് 90 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നു .അത് കൂടാതെ വോയിസ് കോളുകളും ഇതിൽ സൗജന്യമായി ലഭിക്കുന്നു .ജിയോയുടെ 349 രൂപയുടെ പ്ലാനുകൾക്ക് ഒരു വെല്ലുവിളി തന്നെയാണിത് .

Digit.in Survey
✅ Thank you for completing the survey!

Team Digit

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India! View Full Profile

Digit.in
Logo
Digit.in
Logo