BSNL 4ജി LTE ഈ വർഷം ഇന്ത്യയിൽ
MWC2018: BSNL 4ജി VoLTE നോക്കിയ സ്മാർട്ട് ഫോണുകൾക്കൊപ്പം
BARCELONA : MWC2018 ൽ നോക്കിയ അവരുടെ കുറച്ചു മോഡലുകൾ പരിചയപ്പെടുത്തുകയുണ്ടായി .എന്നാൽ അതിനു ശേഷം നോക്കിയ എത്തുന്നത് നമ്മുടെ സ്വന്തം BSNL -നോടൊപ്പമാണ് .പുതിയ 4ജി VoLTE സർവീസുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ് .
SurveyBSNL ലും നോകിയായും ചേർന്ന് പുതിയ LTE സംരഭം തുടങ്ങുകയാണ് അതും ഇന്ത്യയിലെ പ്രധാന 10 സർക്കിളുകളിൽ .മഹാരാഷ്ട്ര ,ഗുജറാത്ത് ,മധ്യ പ്രദേശ് ,ചണ്ഡീഗഡ് ,ഗോവ ,തമിഴ് നാട് ,കർണാടക ,ആന്ധ്രാ പ്രദേശ് ,തെലുങ്കാന കൂടാതെ കേരള തുടങ്ങിയ സർക്കിളുകളിൽ പുതിയ LTE എത്തുന്നു .
എന്നാൽ നോക്കിയ പുറത്തിറക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമാണ് ഈ സേവനങ്ങൾ ലഭ്യമാകുക .കഴിഞ്ഞ മാസമാണ് BSNL അവരുടെ പുതിയ 3ജി ടെക്നോളജി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ചത് .എന്നാൽ ഈ വർഷം തന്നെ പുതിയ നോക്കിയ BSNL പദ്ധതികൾ നടപ്പിലാക്കാനാണ് ശ്രമം .
Experienced Social Media And Content Marketing Specialist View Full Profile
