5ജി സർവീസുകൾക്കായി കാത്തിരിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത

HIGHLIGHTS

ജിയോയുടെ 5ജി സർവീസുകൾ കഴിഞ്ഞ വർഷം തന്നെ പ്രഖ്യാപിച്ചിരുന്നു

ഇപ്പോൾ ഇതാ എയർടെൽ 5ജി സർവീസുകളും പ്രഖ്യാപിച്ചിരിക്കുന്നു

2021 ൽ തന്നെ ഇന്ത്യയിലെ മിക്ക നഗരങ്ങളിലും 5ജി സർവീസുകൾ പ്രതീക്ഷിക്കാം

5ജി സർവീസുകൾക്കായി കാത്തിരിക്കുന്നവർക്ക് ഇതാ സന്തോഷവാർത്ത

2021 ൽ ടെലികോം രംഗത്ത് വലിയ മാറ്റങ്ങൾ സൃഷ്ടിക്കുവാൻ തയ്യാറെടുക്കുകയാണ് കമ്പനികൾ .അതിൽ എടുത്തു പറയേണ്ടത് എയർടെൽ കൂടാതെ ജിയോ എന്നി കമ്പനികളുടെ പ്രഖ്യാപനങ്ങൾ ആയിരുന്നു .2020 ആനുവൽ മീറ്റിംഗിൽ തന്നെ റിലയൻസ് ജിയോ അവരുടെ 5ജെയ്ഹി സർവീസുകളെക്കുറിച്ചു പറഞ്ഞിരുന്നു .

Digit.in Survey
✅ Thank you for completing the survey!

2021 ൽ ജിയോയുടെ 5ജി സർവീസുകളും കൂടാതെ 5ജി ഫോണുകളും എത്തുവെന്നാണ് കരുതുന്നത് .എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായി തന്നെ എയർടെൽ അവരുടെ 5ജി ഡെമോ അവതരിപ്പിച്ചിരുന്നു .

.ഇന്ത്യയിൽ 5ജി സർവീസുകൾ വിജയകരമായി എയർടെൽ ഇപ്പോൾ പരീക്ഷിച്ചിരിക്കുന്നു .ഹൈദ്രാബാദ് നഗരത്തിലായിരുന്നു എയർടെൽ അവരുടെ പുതിയ 5ജി സർവീസുകൾ വിജയകരമായി പരീക്ഷിച്ചിരുന്നത് .

അതുപോലെ തന്നെ നിലവിൽ ലഭിക്കുന്ന മറ്റു ഇന്റർനെറ്റ് സ്പീഡുകളേക്കാൾ 10 ഇരട്ടി വേഗതയിൽ തന്നെ എയർടെൽ 5ജി ലഭിക്കും എന്നാണ് കമ്പനിയുടെ അവകാശവാദം .എയർടെൽ ,ജിയോ എന്നി സർവീസുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ 5ജി സർവീസുകൾക്ക് തുടക്കംകുറിച്ചിരിക്കുന്നത് .2021 ന്റെ അവസാനത്തോടുകൂടി ഇന്ത്യയിൽ ഒരു 5ജി വിപ്ലവം തന്നെ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo