കൊടുംചൂടിനെ ശമിപ്പിക്കാൻ എസി വാങ്ങാനാവാത്തവർക്ക് മികച്ചൊരു കൂളർ വാങ്ങാം. ബജറ്റ് മാത്രമല്ല, വലിയ മുറികളിൽ എസി ഫലപ്രദമാണെങ്കിലും, ചെറിയ മുറികൾക്കും ഓഫീസുകൾക്കും Tower Air Cooler ആണ് കൂടുതൽ അനുയോജ്യം. കുറഞ്ഞ വൈദ്യുതി ഉപയോഗവും കുറഞ്ഞ സ്ഥലപരിധിയും ഒപ്പം എവിടേക്കും മാറ്റി വയ്ക്കാനുള്ള സൌകര്യവും ടവർ എയർ കൂളറുകളിലൂടെ ലഭിക്കും.
Survey9000 രൂപയിൽ താഴെ മാത്രം വിലയിൽ എയർ കൂളറുകൾ സ്വന്തമാക്കാം. ആമസോണിൽ വമ്പിച്ച ഇളവിൽ ടവർ കൂളർ ഇപ്പോൾ വിൽക്കുന്നു. വി ഗാർഡ്, ഹവായ് തുടങ്ങിയ ബ്രാൻഡുകളുടെ കൂളറുകൾക്കാണ് ഓഫർ. ആകർഷകമായ 2500 രൂപയുടെ ബാങ്ക് ഇളവും ആമസോൺ അനുവദിച്ചിരിക്കുന്നു. ഇടത്തരം കുടുംബങ്ങൾക്ക് അനുയോജ്യമായ, ബജറ്റിലൊതുങ്ങുന്ന ടവർ എയർ കൂളറുകളുടെ ഓഫറുകളും സവിശേഷതകളും പരിചയപ്പെടാം.
HAVAI Bullet Tower Air Cooler Price Deal Amazon
ഏകദേശം 18-20 അടി ദൂരത്തേക്ക് വരെ കാറ്റ് എത്തുന്ന എയർ കൂളറാണിത്. ഹണികോംബ് പാഡുകൾ ഇതിലുണ്ട്. ദീർഘനേരം തണുത്ത വായു നൽകാനും, വെള്ളം ആഗിരണം ചെയ്യാനുള്ള പാഡുകളാണിത്. ഇൻവെർട്ടറിൽ പ്രവർത്തിക്കുന്നതിനാൽ, കറണ്ട് പോയാലും ചൂടത്ത് കഷ്ടപ്പെടേണ്ട. സാധാരണ ഫാനുകളെ അപേക്ഷിച്ച് കൂടുതൽ ദൂരത്തേക്ക് ശക്തമായി കാറ്റ് കിട്ടുന്നതിനായി, 6 ഇഞ്ചിന്റെ വെർട്ടിക്കൽ ബ്ലോവർ ഇതിലുണ്ട്.
Also Read: കൊലകൊമ്പൻ Vivo X300 Ultra വരുന്നു! മൂന്ന് ക്യാമറകളും ZEISS മാജിക്, 200MP ടെലിഫോട്ടോ ക്യാമറയും
8,490 രൂപയാണ് ഹവായ് ബുള്ളറ്റ് ടവർ കൂളറിന്റെ ഇന്ത്യയിലെ വില. എന്നാൽ ആമസോണിൽ 31 ശതമാനം ഇളവിൽ 5,880 രൂപയ്ക്ക് വാങ്ങിക്കാം. 2500 രൂപയുടെ ബാങ്ക് ഡിസ്കൌണ്ടും ഇപ്പോൾ ലഭ്യമാണ്. ഇതിലൂടെ ഹവായ് കൂളർ 3000 രൂപ റേഞ്ചിൽ വാങ്ങിക്കാം. 207 രൂപയുടെ ഇഎംഐ ഓഫറും ആമസോൺ തരുന്നു.
V-Guard Arido T35 H എയർ കൂളർ
35 ലിറ്റർ കപ്പാസിറ്റിയുള്ള വി ഗാർഡ് അരിഡോ T35 കൂളറിനാണ് ഇളവ്. 11,490 രൂപയ്ക്കാണ് ഇന്ത്യയിൽ വി ഗാഡ് കൂളർ ലോഞ്ച് ചെയ്തത്. എന്നാൽ ആമസോണിൽ 8,680 രൂപയ്ക്ക് വി ഗാഡ് ടവർ കൂളർ വാങ്ങിക്കാം. 2500 രൂപയുടെ ബാങ്ക് കിഴിവും ഇപ്പോൾ ലഭ്യമാണ്. 6000 രൂപ റേഞ്ചിൽ എയർ കൂളർ ആമസോണിൽ ലഭ്യമാണ്. 305 രൂപയുടെ ഇഎംഐ ഓഫറും ഇപ്പോഴുണ്ട്.
വീടിന്റെ ഏത് സൈഡിലേക്കും എളുപ്പത്തിൽ മാറ്റി വയ്ക്കാനാകുന്ന വി ഗാർഡ് അറിഡോ എയർ കൂളറിന് സാധിക്കും. 35 ലിറ്ററിന്റെ മികച്ച സ്റ്റോറേജ് കപ്പാസിറ്റിയുള്ള കൂളറാണിത്. ഐസ് ക്യൂബുകൾ ഇടാനുള്ള പ്രത്യേക ഐസ് ചേംബർ സൗകര്യവും ഇതിനുണ്ട്. തണുത്ത കാറ്റ് ഫലപ്രദമായി വിന്യസിക്കാനുള്ള ആധുനിക ഹണിക്രോം പാഡുകളും വി ഗാർഡ് ടവർ കൂളറിലുണ്ട്.
ഇതിൽ തുരുമ്പ് പിടിക്കാതിരിക്കാനായി ആന്റി-കൊറോഷൻ പമ്പ് കൊടുത്തിരിക്കുന്നു. എളുപ്പത്തിൽ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറ്റാനായി കാസ്റ്റർ വീലുകളും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.
BHABURLY Amaze 50L Tower Air Cooler
11,790 രൂപയ്ക്കാണ് ബാബർലി അമേസ് എയർ കൂളറിന്റെ വിപണി വില. 45 ശതമാനം ഇളവിൽ 6,499 രൂപയ്ക്ക് എസി ആമസോണിൽ ലഭ്യമാണ്. HDFC, ഐസിഐസിഐ ബാങ്ക് കാർഡുകളിലൂടെ 2500 രൂപയുടെ ഇളവ് ആമസോൺ തരുന്നു. ഇങ്ങനെ ബാബർലി അമേസ് 50 ലിറ്റർ ടവർ കൂളർ ആമസോണിൽ നിന്നും 4000 രൂപ റേഞ്ചിൽ ലഭിക്കും. 228 രൂപയുടെ ഇഎംഐ ഇളവും ലഭ്യമാണ്.

ടവർ മോഡൽ ആയതുകൊണ്ട് കുറഞ്ഞ സ്ഥലത്തിനുള്ളിൽ ഇത് സ്ഥാപിക്കാം. നല്ല തണുപ്പിനായി ഇതിൽ ഹണിക്രോം പാഡുകളും സെറ്റ് ചെയ്തിട്ടുണ്ട്. നാല് ദിശകളിലേക്കും കാറ്റ് ക്രമീകരിക്കാൻ സാധിക്കുന്ന ടവർ കൂളറാണിത്. ഇൻവെർട്ടർ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള ബാബർലി അമേസ് ടവർ കൂളറിൽ വാട്ടർ ലെവൽ മനസിലാക്കാനുള്ള ഓപ്ഷനുമുണ്ട്. 4 ചക്രങ്ങൾ ഉള്ളതിനാൽ ഈ ടവർ കൂളർ നിങ്ങൾക്ക് വീടിന്റെ ഏത് ഭാഗത്തേക്കും മാറ്റി കൊണ്ടുപോകാനാകും.
Disclaimer: ഇതിൽ അനുബന്ധ ലിങ്കുകൾ കൊടുത്തിരിക്കുന്നു
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile