കൊലകൊമ്പൻ Vivo X300 Ultra വരുന്നു! മൂന്ന് ക്യാമറകളും ZEISS മാജിക്, 200MP ടെലിഫോട്ടോ ക്യാമറയും
എല്ലാം അതിഗംഭീരമാക്കി ഒരു മികച്ച ക്യാമറ സ്മാർട്ട് ഫോൺ വന്നാലെങ്ങനെയിരിക്കും! ഫ്ലാഗ്ഷിപ്പിൽ അധികാര കൈമാറ്റത്തിനായി വിവോയുടെ അൾട്രാ മോഡൽ വരാറായി. ZEISS triple ലെൻസും 200MP ക്യാമറയുമായി Vivo X300 Ultra മെയ് 6 ന് ലോഞ്ച് ചെയ്യും. സാംസങ് ഗാലക്സി എസ്26 അൾട്രായായും ഐഫോൺ 17 പ്രോ മാക്സിനെയും തോൽപ്പിക്കാനുള്ള വിവോയുടെ പോരാളിയാണിത്. വിവോ എക്സ്300 എഫ്ഇ എന്ന ചെറിയ എഡിഷനും ഇതിനൊപ്പം വിപണിയിലേക്ക് പ്രവേശിക്കുന്നു. മെയ് കാത്തിരിക്കുന്ന ഈ ഫ്ലാഗ്ഷിപ്പ് ഫോണിന്റെ ലീക്കായ ഫീച്ചറുകളും, ക്യാമറ സവിശേഷതകളും അറിയാം.
SurveyVivo X300 Ultra Camera
200MP സോണി LYTIA 901 സെൻസർ ഈ വിവോ ഫോണിൽ കൊടുക്കുന്നു. ഇതിൽ 85mm ലെങ്തിന്റെ പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസുണ്ടാകും. ഇതിനായി ഗിംബൽ-ഗ്രേഡ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 200MP സെൻസറാണ് കൊടുക്കുന്നത്. 14mm ന്റെ 50MP LYTIA 818 സെൻസർ ഈ വിവോ ഫോണിൽ നൽകുമെന്നാണ് സൂചന.
Also Read: ആമസോണിൽ കിട്ടില്ല, Zeiss സപ്പോർട്ട് 50MP+ 50MP+ 50MP Vivo 5G 23000 രൂപ ലാഭത്തിൽ ഫ്ലിപ്കാർട്ടിൽ!
4K 120fps ഡോൾബി വിഷൻ റെക്കോർഡിംഗ് സപ്പോർട്ട് ചെയ്യുന്ന വിവോ സ്മാർട്ട് ഫോണാകുമിത്. ഇതിന്റെ ഏറ്റവും വലിയ സവിശേഷത പിൻവശത്തെ ക്യാമറകൾക്ക് ZEISS ബ്രാൻഡിംഗ് ഉണ്ടാകുമെന്നതാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി സ്മാർട്ട് ഫോണിന് മുൻവശത്ത് 50MP ലെൻസ് കൊടുക്കുന്നുണ്ട്.

വിവോ എക്സ്300 അൾട്രാ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
രണ്ട് ദിവസത്തിനകം പുറത്തിറക്കുന്ന വിവോ ഫോണിന്റെ ക്യാമറ സവിശേഷതകൾ അറിഞ്ഞു. സ്മാർട്ട് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി പോലുള്ള ഫീച്ചറുകൾ വിശദമായി അറിയാം.
- ഡിസ്പ്ലേ: വിവോ എക്സ് 300 അൾട്രായിൽ 6.82 ഇഞ്ച് LTPO ഒഎൽഇഡി ഡിസ്പ്ലേയുണ്ടാകുമെന്നാണ് കമ്പനി അറിയിച്ചത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് സപ്പോർട്ട് ഈ സ്ക്രീനിനുണ്ടാകും.
- പ്രോസസർ: ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് ഇതിൽ വിവോ നൽകുന്നത്. 16 ജിബി വരെ റാമും 1 ടിബി സ്റ്റോറേജും വിവോ എക്സ്300 അൾട്രാ പിന്തുണയ്ക്കും.
- ബാറ്ററി: 6,600mAh ബാറ്ററി സപ്പോർട്ടുള്ള ഫ്ലാഗ്ഷിപ്പ് ഫോണാണിത്. ഇതിന് 100W വയർഡ് ഫാസ്റ്റ് ചാർജിംഗിന്റെയും 40W വയർലെസ് ഫാസ്റ്റ് ചാർജിംഗിന്റെയും സപ്പോർട്ടുണ്ട്.
- സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള വിവോയുടെ ഏറ്റവും പുതിയ ഒറിജിൻഒഎസ് 6 ആണ് ഇതിലെ സോഫ്റ്റ് വെയർ. ഇതിൽ 5 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും, 7 വർഷത്തെ സെക്യൂരിറ്റി പാച്ചുകളും വിവോ ഫ്ലാഗ്ഷിപ്പിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile