Apple M4 iPad Air (2026) ഇന്ത്യയിൽ ലോഞ്ച് ചെയ്തു! 11 ഇഞ്ച്, 13 ഇഞ്ച് ഡിസ്‌പ്ലേകളിലാണ് ഇത് പുറത്തിറക്കിയത്. ടാബിന്റെ ഇന്ത്യയിലെ വില, ബാങ്ക് ഓഫറുകൾ, പ്രീ-ഓർഡർ തീയതി എന്നിവ വിശദമായി അറിയാം.
ടാബ്‌ലെറ്റ് വിപണിയിലേക്ക് കൊലകൊമ്പന്മാരായ Apple തങ്ങളുടെ പുതിയ ടാബ്ലെറ്റ് പുറത്തിറക്കി. Apple M4 iPad Air (2026) മോഡലാണ് കമ്പനി തിങ്കളാഴ്ച അവതരിപ്പിച്ചത്. കരുത്തൻ M4 ചിപ്പുമായി എത്തുന്ന ആദ്യത്തെ ഐപാഡ് എയർ പതിപ്പാണിത്. സാധാരണയായി പ്രോ മോഡലുകളിൽ മാത്രം കണ്ടുവന്നിരുന്ന പെർഫോമൻസ് ഈ മിഡ്-റേഞ്ച് ടാബ്ലെറ്റിൽ ലഭിക്കും. 64900 രൂപ മുതൽ വിലയാകുന്ന എം4 ഐപാഡ് എയറിന്റെ സവിശേഷതകളും വിൽപ്പന വിവരങ്ങളും മനസിലാക്കാം.
മാക്ബുക്കിനോട് കിടപിടിക്കുന്ന Apple M4 iPad Air സവിശേഷതകൾ
ഐഫോൺ 17e ഫോണിനൊപ്പമാണ് ആപ്പിൾ ഐപാഡ് എയർ ലോഞ്ച് ചെയ്തത്. ഇതിൽ ഏറ്റവും പുതിയ M4 ചിപ്പ് ഉപയോഗിച്ചിരിക്കുന്നു. മികച്ച പ്രകടനം, മെച്ചപ്പെട്ട ഗ്രാഫിക്സ്, മെച്ചപ്പെടുത്തിയ AI ഫീച്ചറുകൾ, പുതിയ ഇൻ-ഹൗസ് വയർലെസ് ചിപ്പുകൾ ഉപയോഗിച്ചിട്ടുള്ള ടാബാണിത്. പഠനാവശ്യങ്ങൾക്കും ഡിജിറ്റൽ ആർട്ടിസ്റ്റുകൾക്കും പ്രൊഫഷണൽ ജോലികൾക്കും അനുയോജ്യമായ ടാബ്ലെറ്റാണിത്.
ഡിസ്‌പ്ലേ: രണ്ട് വലിപ്പത്തിലുള്ള ഐപാഡ് എയറുകളാണ് ആപ്പിൾ പുറത്തിറക്കിയത്. 11 ഇഞ്ച്, 13 ഇഞ്ച് വലിപ്പത്തിലാണ് ഐപാഡുകൾ അവതരിപ്പിച്ചത്.
ക്യാമറ: ലാൻഡ്‌സ്‌കേപ്പ് ഓറിയന്റഡ് 12MP സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ ഇതിലുണ്ട്. എഫ്/1.8 അപ്പേർച്ചറുള്ള 12MP റിയർ ക്യാമറയും ഇതിനുണ്ട്. മികച്ച ഫേസ്‌ടൈം കോളുകൾക്കായി അഡ്വാൻസ്ഡ് മൈക്രോഫോണുകളും സ്റ്റീരിയോ സ്പീക്കറുകളും നൽകിയിരിക്കുന്നു.
പ്രോസസർ: ആപ്പിൾ സിലിക്കണിന്റെ M4 ചിപ്‌സെറ്റ് ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ ഐപാഡ് എയർ 8-കോർ സിപിയു, 9-കോർ ജിപിയുവിലാണ് നിർമിച്ചിരിക്കുന്നത്. M4 ചിപ്‌സെറ്റുള്ളതിനാൽ, പഴയ മോഡലിനേക്കാൾ 30 ശതമാനം വരെ വേഗതയുള്ളതാണ്. ഇതിൽ മികച്ച മൾട്ടിടാസ്കിംഗും എഐ വർക്ക്‌ലോഡുകളും പിന്തുണയ്ക്കുന്ന 12 ജിബി റാം കൊടുത്തിരിക്കുന്നു. മാക്ബുക്കിന് തുല്യമായ പെർഫോമൻസ് ഈ പുതിയ ഐപാഡിൽ പ്രതീക്ഷിക്കാം.
കണക്റ്റിവിറ്റി: ആപ്പിൾ എം4 ഐപാഡ് എയറിൽ വൈ-ഫൈ 7 പിന്തുണയുള്ള ഒരു പുതിയ N1 ചിപ്പുണ്ട്. വേഗതയേറിയ 5G കണക്റ്റിവിറ്റിക്കായി സെല്ലുലാർ വേരിയന്റുകളിൽ വൈ-ഫൈ 7 സപ്പോർട്ടും ലഭിക്കുന്നു. ആപ്പിൾ പെൻസിൽ പ്രോ, മാജിക് കീബോർഡ് തുടങ്ങിയ ആക്‌സസറികളുടെ സപ്പോർട്ടും ഇതിനുണ്ട്.
സോഫ്റ്റ് വെയർ: പുതുക്കിയ ഇന്റർഫേസ്, പുതിയ വിൻഡോയിംഗ് സിസ്റ്റം, അപ്‌ഡേറ്റ് ചെയ്‌ത ഫയൽസ് ആപ്പ് എന്നിവയ്ക്കായി iPadOS 26 വേർഷനാണ് ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്. PDF-കൾക്കും ഇമേജുകൾക്കുമായി ഒരു പ്രിവ്യൂ ആപ്പും ഇതിലുണ്ട്. ഇതിൽ ഓൺ-ഡിവൈസ് AI സപ്പോർട്ട് ചെയ്യുന്ന ആപ്പിൾ ഇന്റലിജൻസ് സപ്പോർട്ടും ലഭിക്കുന്നു.
ബാറ്ററി: ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് ഈ ഐപാഡിൽ ലഭിക്കുന്നു.
ആക്സസറി സപ്പോർട്ട്: ആപ്പിൾ പെൻസിൽ പ്രോ, ആപ്പിൾ പെൻസിൽ, മാജിക് കീബോർഡ് എന്നിവയെ ഐപാഡ് എയർ പിന്തുണയ്ക്കുന്നു. ഇതിൽ നിങ്ങൾക്ക് ബിൽറ്റ്-ഇൻ ട്രാക്ക്പാഡും ഫീച്ചറും ലഭിക്കുന്നു.
M4 iPad Air Sale India
മാർച്ച് 4 മുതൽ പ്രീ ബുക്കിങ് ആരംഭിക്കുന്നു. ഐപാഡുകളുടെ വിൽപ്പന ആരംഭിക്കുന്നത് മാർച്ച് 11 മുതലാണ്. 64,900 രൂപ മുതലാണ് ഇതിന്റെ വില.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.